HOME
DETAILS

നന്ദി പറയാന്‍ രാഹുലെത്തി; ആവേശം 'കൊടുമുടി' കയറി

  
backup
June 08 2019 | 23:06 PM

%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf-%e0%b4%aa%e0%b4%b1%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

നിസാം കെ. അബ്ദുല്ല


കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വയനാടന്‍ ജനതക്ക് നന്ദി പറയാന്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചുരം കയറിയെത്തിയത് വോട്ടര്‍മാരെ ആവേശക്കൊടുമുടിയിലെത്തിച്ചു.
ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായുള്ള ആറ് കേന്ദ്രങ്ങളിലും ആയിരങ്ങളാണ് രാഹുലിന് അഭിവാദ്യമര്‍പ്പിക്കാനെത്തിയത്. ഭരണത്തിലേറാന്‍ കഴിഞ്ഞില്ലെങ്കിലും തങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ സാധ്യമായ പരിഹാരമുണ്ടാക്കാന്‍ കഴിയുന്ന ജനപ്രതിനിധിയെയാണ് വിജയിപ്പിച്ചതെന്ന് വിശ്വസിക്കുന്ന വയനാടന്‍ ജനത രാഹുല്‍ തങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. ഈ വിശ്വാസം അരക്കിട്ടുറപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളാണ് ആറ് സ്വീകരണ കേന്ദ്രങ്ങളിലും രാഹുല്‍ നടത്തിയത്. കലക്ടറേറ്റിലെ എം.പി ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശനത്തിനിടെ വയനാട്ടിലെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ടെത്തിയ 20ലധികം നിവേദക സംഘങ്ങളോട് പ്രശ്‌നപരിഹാരത്തിന് ഇടപെടലുകളുണ്ടാക്കുമെന്ന് രാഹുല്‍ പറഞ്ഞത് പ്രതീക്ഷയോടെയാണ് വയനാടന്‍ ജനത കാണുന്നത്.
രാവിലെ 9.30ന് ഫെസിലിറ്റേഷന്‍ സെന്ററിലെത്തിയ രാഹുല്‍ ഒന്നരമണിക്കൂറിലധികം അവിടെ ചെലവഴിച്ചു. കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍, യു.ഡി.എഫ് ജില്ലാ കമ്മിറ്റി, വയനാട് ജില്ലാ പഞ്ചായത്ത്, വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി തുടങ്ങിയവരാണ് രാഹുലുമായി വയനാട്ടിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയത്. ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും നമ്മളൊറ്റക്കെട്ടായി പ്രശ്‌നപരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആറിടങ്ങളിലും നടത്തിയ പ്രസംഗങ്ങളില്‍ തന്നെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചതോടൊപ്പം വയനാടന്‍ ജനത തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വയനാടിന്റെ ശബ്ദമായി പാര്‍ലമെന്റില്‍ താനുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. വയനാടിന്റെ മാത്രമല്ല കേരളത്തിന്റെ മുഴുവന്‍ ശബ്ദമായി പാര്‍ലമെന്റില്‍ താനുണ്ടാകുമെന്ന് കൂട്ടിച്ചേര്‍ത്ത രാഹുല്‍ തനിക്ക് വോട്ട് ചെയ്തവര്‍ യു.ഡി.എഫുകാര്‍ മാത്രമല്ലെന്നറിയാമെന്നും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും പറഞ്ഞാണ് ആറിടങ്ങളിലെയും പ്രസംഗങ്ങള്‍ അവസാനിപ്പിച്ചത്.
രാഹുലിന്റെ പ്രസംഗങ്ങള്‍ കരഘോഷങ്ങളോടെയും ആര്‍പ്പുവിളികളോടെയുമാണ് ജനം സ്വീകരിച്ചത്. രാവിലെ 9.30ന് ആരംഭിച്ച രാഹുല്‍ ഗാന്ധിയുടെ വയനാട് ജില്ലയിലെ പരിപാടികള്‍ക്ക് വൈകിട്ട് 5.40ഓടെ സുല്‍ത്താന്‍ ബത്തേരിയില്‍ സമാപനമായി. തുടര്‍ന്ന് കല്‍പ്പറ്റയിലെത്തിയ രാഹുല്‍ ഗവ. റെസ്റ്റ് ഹൗസിലാണ് താമസിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago