ലോറി ഏജന്റുമാരുടെ തൊഴില്‍ ഉറപ്പുവരുത്തണം
കോഴിക്കോട്: ലോറി ഏജന്റുമാരുടെ തൊഴില്‍ സുരക്ഷിതത്വം നിയമം മൂലം ഉറപ്പുവരുത്തണമെന്ന് ലോറി ട്രാന്‍സ്പോര്‍ട്ട് ഏജന്‍സീസ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മന്ത്രി ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കുടുംബസംരക്ഷണ ഫണ്ട് സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ടി. ദാസന് വിതരണം ചെയ്തു. ഉന്നത വിജയം നേടിയ യൂനിയന്‍ അംഗങ്ങളുടെ മക്കള്‍ക്ക് വി.കെ.സി മമ്മദ്കോയ എം.എല്‍.എ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വി.വി ബഷീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സി.പി ഫസലുറഹ്മാന് വരവു ചെലവ് കണക്കും അവതരിപ്പിച്ചു. സി.പി സുലൈമാന്‍, എം. ശിവരാമന്, അശ്റഫ് കണ്ണൂര്‍, എം.പി മൊയ്തീന്‍കോയ, പി ആലിക്കോയ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: വി. വേണുഗോപാലന്‍ (പ്രസിഡന്റ്), പി. ആലിക്കോയ (ജനറല്‍ സെക്രട്ടറി), സി.പി ഫസലുറഹ്മാന് (ട്രഷറര്‍), വി.പി ആലിക്കോയ, എം. റഷീദ്, വി. സുന്ദരന്‍, കെ. റഫീഖ് (വൈസ് പ്രസിഡന്റുമാര്‍), എം.പി മൊയ്തീന്‍കോയ, ടി.പി സുധീര്‍ബാബു, കെ.വി നിയാസ് അലി, ആര്. സന്തോഷ്കുമാര്‍ (സെക്രട്ടറിമാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."