തൃക്കാക്കര ഭരണസമിതിക്ക് പൂര്‍ണ പിന്തുണയുണ്ടെന്ന് സി.പി.എം നേതൃത്വം
കാക്കനാട്: നഗര വികസനത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കുന്നതിന് തൃക്കാക്കര നഗരസഭ ഭരണസമിതിയ്ക്ക് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നു സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി വി.എ സക്കീര്‍ ഹുസൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫ് മുന്നണി ഭരിക്കുന്ന കൊച്ചിന്‍ കോര്‍പ്പറേഷനിലേയും കളമശ്ശേരി നഗരസഭയിലേയും അഴിമതിയും മറ്റും മറച്ചുവച്ച് എല്‍.ഡി.എഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭ ഭരണ സംവിധാനത്തെ തേജോവധം ചെയ്യുന്നതും ഭരണസമിതിയും പാര്‍ട്ടിയും രണ്ടുതട്ടിലാണെന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണപരമായ കാര്യങ്ങള്‍ക്ക് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ നീനുവിനു പാര്‍ട്ടിയുടെ എല്ലാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. വഴിയോര കച്ചവടക്കാരേ പുനരധിവസിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ജനപക്ഷത്ത് നിന്നാണ് എല്‍.ഡി.എഫ് നിലപാട് എടുക്കുന്നത്.
യു.ഡി.എഫ് അധികാര വടംവലിയില്‍ മുരടിച്ചു പോയ തൃക്കാക്കര നഗരസഭയെ ഒരു വര്‍ഷത്തിനുള്ളില്‍ വികസനത്തിന്റെ പാതയിലാക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."