പാലപ്പിള്ളിയിലെ എസ്റ്റേറ്റ് ഭൂമി തൊഴിലാളികള്‍ക്ക് അവകാശപ്പെട്ടത്: എസ്.ടി.യു
പുതുക്കാട്: പാലപ്പിള്ളി കാരികുളത്ത് മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പിടിച്ചെടുത്തത് തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട ഭൂമിയാണെന്ന് സ്വതന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) ആരോപിച്ചു. ഒരു നൂറ്റാണ്ടിലധികം കാലം തലമുറകളായി കഷ്ടപ്പെട്ട് പണിയെടുത്ത് ജീവിച്ചു പോന്ന ഭൂമിയാണ് സര്‍ക്കാര്‍ ഒരു മാസം കൊണ്ട് പിടിച്ചെടുത്ത് തൊഴിലാളികളെ വഴിയാധാരമാക്കിയത്.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ഭൂമിയാണെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ ഇവിടെ ഭൂമി പിടിച്ചെടുത്ത്. ഈ ഭൂമി തൊഴിലാളികള്‍ക്ക് അവകാശപ്പെട്ടതാണ്. ഭൂമി തൊഴിലാളികള്‍ക്ക് തിരിച്ചു നല്‍കണമെന്ന് സ്വതന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) തൃശൂര്‍ ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടുപുതിയ ഭാരവാഹികളായി അബ്ദുല്‍ ഗഫൂര്‍ (പ്രസിഡന്റ്), അബ്ദുല്‍ മജീദ് മാടക്കല്‍ (ജനറല്‍ സെക്രട്ടറി), മൂസ പൂനാരി (ട്രഷറര്‍), കുഞ്ഞുമുഹമ്മദ്, എ.എ നജീബ്, അബ്ദുല്‍ ഹമീദ് (വൈസ് പ്രസിഡന്റുമാര്‍), നിസാര്‍ ഉമ്മിണിയത്ത്, ഷമീര്‍ മേത്തര്‍, കദീജ മന്ത്രിക്കുത്ത് (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."