അഴിമതി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ റഷ്യന്‍ പൊലിസ് മയക്കുമരുന്നു കേസില്‍ കുടുക്കി
മോസ്കോ: മയക്കുമരുന്ന് കച്ചവടം നടത്തിയെന്നാരോപിച്ച് അന്വേഷണാത്മക മാധ്യമപ്രവര്ത്തകന് ഇവാന് ഗോല്‍നോവിനെ റഷ്യന്‍ പൊലിസ് അറസ്റ്റ് ചെയ്തു. റഷ്യയിലെ പല പ്രമുഖരുടേയും അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം. ഗോല്‍നോവ് നിരപരാധിയാണെന്ന് അദ്ദേഹം ജോലി ചെയ്യുന്ന സ്വതന്ത്ര മാധ്യമമായ 'മെദൂസ' ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സെന്‍ട്രല്‍ മോസ്കോയില്‍ മയക്കുമരുന്നുമായി പോവുകയായിരുന്ന ഇവാന് ഗോല്‍നോവിനെ പൊലിസ് പിടികൂടുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. 'ബാത്ത് സാള്‍ട്ട്' എന്നു വിളിക്കുന്ന 'മെഫിഡ്രോണ്‍' എന്ന മയക്കുമരുന്നാണ് അദ്ദേഹത്തില്‍ നിന്നു പിടിച്ചെടുത്തതെന്നും പൊലിസ് പറഞ്ഞു. എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച ഗോല്‍നോവ് ഇത് മനപ്പൂര്‍വം കെട്ടിച്ചമച്ചതാണെന്നു പറഞ്ഞു.
മോസ്കോയിലെ ഡെപ്യൂട്ടി മേയറുടെ കുടുംബാംഗങ്ങളുടെ നിയമവിരുദ്ധമായ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെകുറിച്ചും കൊള്ളപ്പലിശക്കാര്‍ മോസ്കോയില്‍ അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങിക്കൂട്ടിയതിനെ കുറിച്ചുമെല്ലാം ഗോല്‍നോവ് തെളിവുകള്‍സഹിതം വാര്‍ത്ത പുറത്തുകൊണ്ടുവന്നിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."