അഞ്ചു ലക്ഷം റിയാല്‍ സഹായം 125 ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കു ലഭിക്കും
ജിദ്ദ: സഊദിയിൽ കൊറോണ ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം റിയാല്‍ വീതം നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭയുടെ തീരുമാന പ്രകാരമുള്ള ആനുകൂല്യം മലയാളികളടക്കമുള്ള 125 പേരുടെ കുടുംബങ്ങള്‍ക്കു ലഭിക്കും. ഈയിനത്തില്‍ 62.5 ദശലക്ഷം റിയാല്‍ സഊദി സര്‍ക്കാര്‍ വിതരണം ചെയ്യും. ഇതില്‍ 25 ഓളം പേര്‍ മലയാളികളാണ്. ഓരാള്‍ക്ക് ഏതാണ്ട് ഒരു കോടിയോളം രൂപ വീതമാണ് നഷ്ടപരിഹാരമായി ലഭിക്കുക. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള മരണടഞ്ഞ ആരോഗ്യ പ്രവര്‍ത്തകരുടെ ആശ്രിതര്‍ സഹായത്തിന് അര്‍ഹരാണ്. 125 പേരില്‍ 60 പേര്‍ ആരോഗ്യ മന്ത്രാലയത്തിനു കഴീലും മറ്റുള്ളവര്‍ നാഷണല്‍ ഗാര്‍ഡ്, സ്വകാര്യ ആശുപത്രികള്‍ക്കു കീഴിലുള്ളവരുമാണ്. സഹായത്തിന് അര്‍ഹരായവരുടെ ആശ്രിതരുടെ കുടുംബങ്ങളുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്.
സ്വദേശികളും വിദേശികളുമായ ആശ്രിതര്‍ക്ക് തുല്യ സംഖ്യയുടെ സഹായധനമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രഖ്യാപനം ആരോഗ്യ രംഗത്തുനിന്നുള്ളവരുടെ മാത്രമല്ല, മറ്റു രംഗങ്ങളിലുള്ളവരുടേയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. നിയലംഘകരായി താമസിക്കുന്നവര്‍ക്കുള്‍പ്പെടെ കൊവിഡ് ചികിത്സ പൂര്‍ണമായും സൗജന്യമായാണ് നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."