HOME
DETAILS
MAL
ഡോക്ടര്‍ക്കെതിരായ പരാതി അടിസ്ഥാന രഹിതമെന്ന് സി.എഫ്.കെ
backup
July 25, 2016 | 11:54 PM
കോഴിക്കോട്: മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ പി.വി നാരായണനെതിരേ ചൈല്‍ഡ് ലൈന്‍ വഴി സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരള ജില്ലാ കമ്മിറ്റി പറഞ്ഞു. മാന്യമായി സമൂഹത്തില്‍ ജീവിക്കുന്ന ഡോക്ടറെ കരിതേച്ച് കാണിക്കാനുള്ള ശ്രമമാണിത്. ഡോക്ടര്‍ക്ക് ഈ വിഷയത്തില്‍ ജില്ലാ കമ്മിറ്റി എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് എ.സി മോഹന്‍ അധ്യക്ഷനായി. ടി രഘുനാഥ്, സി കരുണാകരന്‍ നായര്‍, പി.കെ ബാബു, വി.എം ചന്തുകുട്ടി, കെ പ്രേമരാജന്‍, ഒ.കെ ദേവിദാസന്‍, ബി.കെ സുബ്രഹ്മണ്യന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."