HOME
DETAILS

ആര്‍മി റാലി: അപേക്ഷ ക്ഷണിച്ചു

  
backup
October 30 2020 | 23:10 PM

845489

 


തിരുവനന്തപുരത്തെ പാങ്ങോട് നടത്തുന്ന ഇന്ത്യന്‍ ആര്‍മി റാലിക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയാകും റാലി.
സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി (ഓള്‍ ആംഡ്)


യോഗ്യത: 45 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി.മെട്രിക്ക്. ഓരോ വിഷയങ്ങള്‍ക്കും 33 ശതമാനം മാര്‍ക്കെങ്കിലും നേടിയിരിക്കണം.പ്രായം: പതിനേഴര മുതല്‍ 21 വയസുവരെ. 1999 ഒക്ടോബര്‍ ഒന്നു മുതല്‍ 2003 ഏപ്രില്‍ ഒന്നിനിടയില്‍ ജനനം (രണ്ടുതിയതികളും ഉള്‍പ്പെടെ). .കുറഞ്ഞ ശാരീരികക്ഷമത: ഉയരം-166 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്- 77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.


സോള്‍ജ്യര്‍ ടെക്‌നിക്കല്‍


യോഗ്യത: സയന്‍സ് വിഷയത്തില്‍ പ്ലസ്ടു അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ് വിജയം. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കും ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക്. പ്രായം: പതിനേഴര 23 വയസ്. 1997 ഒക്ടോബര്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനനം( രണ്ട് തീയതികളും ഉള്‍പ്പെടെ) . കുറഞ്ഞ ശാരീരികക്ഷമത: ഉയരം- 165 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്- 77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.


സോള്‍ജ്യര്‍ ടെക്‌നിക്കല്‍ (ഏവിയേഷന്‍
അമ്യൂണിഷന്‍ എക്‌സാമിനര്‍)


യോഗ്യത: സയന്‍സ് വിഷയത്തില്‍ പ്ലസ്ടുഇന്റര്‍മീഡിയറ്റ് വിജയം. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കും ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക്.പ്രായം: പതിനേഴര 23 വയസ്. 1997 ഒക്ടോബര്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനനം( രണ്ട് തിയതികളും ഉള്‍പ്പെടെ) .കുറഞ്ഞ ശാരീരികക്ഷമത: ഉയരം-165 സെ.മീ., ഭാരം-50 കിലോ., നെഞ്ചളവ്-77 സെ.മീ. 5 സെ.മീ. വികാസം.


സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍


(ഡ്രെസര്‍, ഷെഫ്, സ്റ്റുവാര്‍ഡ്, സപ്പോര്‍ട്ട് സ്റ്റാഫ് (ഇ.ആര്‍.), വാഷര്‍മാന്‍, പെയിന്റര്‍ ആന്‍ഡ് ഡെക്കറേറ്റര്‍ ആന്‍ഡ് ടെയ്‌ലര്‍)
യോഗ്യത: പത്താംക്ലാസ് വിജയം. ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്ക്. പ്രായം: പതിനേഴര 23 വയസ്. 1997 ഒക്ടോബര്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനനം( രണ്ട് തിയതികളും ഉള്‍പ്പെടെ) . കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-166 സെ.മീ., ഭാരം- 50 കിലോ., നെഞ്ചളവ്- 77 സെ.മീ. 5 സെ.മീ. വികാസം.


സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍
(മെസ് കീപ്പര്‍ ആന്‍ഡ് ഹൗസ് കീപ്പര്‍)


യോഗ്യത: എട്ടാംക്ലാസ് വിജയം. എല്ലാ വിഷയത്തിനും 33 ശതമാനം മാര്‍ക്ക് വേണം. പ്രായം: പതിനേഴര 23 വയസ്. 1997 ഒക്ടോബര്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനനം( രണ്ട് തീയതികളും ഉള്‍പ്പെടെ). കുറഞ്ഞ ശാരീരികക്ഷമത: ഉയരം- 166 സെ.മീ., ഭാരം- 50 കിലോ, നെഞ്ചളവ്- 77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.


സോള്‍ജ്യര്‍ ക്ലര്‍ക്ക്, സ്റ്റോര്‍കീപ്പര്‍,
ടെക്‌നിക്കല്‍ ഇന്‍വന്ററി മാനേജ്‌മെന്റ്
(ഓള്‍ ആംസ്)


യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും സ്ട്രീമിലെ പ്ലസ്ടു അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ് വിജയം (ആര്‍ട്‌സ്, കൊമേഴ്‌സ്, സയന്‍സ്). എല്ലാ വിഷയങ്ങളിലും 50 ശതമാനം മാര്‍ക്ക് വേണം. ഇംഗ്ലീഷ്, കണക്ക്, അക്കൗണ്ട്‌സ്, ബുക്‌സ് കീപ്പിങ് എന്നിവയില്‍ 50 ശതമാനം മാര്‍ക്ക് വേണം. പ്രായം: പതിനേഴര 23 വയസ്. 1997 ഒക്ടോബര്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനനം( രണ്ട് തീയതികളും ഉള്‍പ്പെടെ).കുറഞ്ഞ ശാരീരികക്ഷമത: ഉയരം- 162 സെ.മീ., ഭാരം- 50 കിലോ., നെഞ്ചളവ്- 77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.


സോള്‍ജ്യര്‍ ടെക്/നഴ്‌സിങ്
അസിസ്റ്റന്റ്/നഴ്‌സിങ്
അസിസ്റ്റന്റ് (വെറ്ററിനറി)


യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ സയന്‍സ് പ്ലസ്ടു അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ് വിജയം. എല്ലാ വിഷയങ്ങളിലും 40 ശതമാനം മാര്‍ക്ക് വേണം. അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ സയന്‍സ് പ്ലസ്ടു അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്.
പ്രായം: പതിനേഴര 23 വയസ്. 1997 ഒക്ടോബര്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനനം( രണ്ട് തിയതികളും ഉള്‍പ്പെടെ).കുറഞ്ഞ ശാരീരികക്ഷമത: ഉയരം- 165 സെ.മീ., ഭാരം- 50 കിലോ., നെഞ്ചളവ്- 77 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം

ഇക്കാര്യങ്ങള്‍
ശ്രദ്ധിക്കാം


ആര്‍മിയുടെ റിക്രൂട്ട്‌മെന്റ് നടപടി എല്ലാം സൗജന്യമാണ്. അഡ്മിറ്റ് കാര്‍ഡ് മുഖേനയാണ് റാലിയില്‍ പ്രവേശനം അനുവദിക്കുക.
റാലിക്കായി പോകുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പിന്റെ മൂന്ന് സെറ്റുകള്‍ കൈയിലുണ്ടായിരിക്കണം.
മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്, മറ്റ് റെക്കോഡിങ് ഉപകരണങ്ങള്‍ എന്നിവയൊന്നും റാലിയിലും പരീക്ഷയ്ക്കും അനുവദിക്കുന്നതല്ല. റാലിയില്‍ പങ്കെടുക്കുന്നവരുടെ ചെവിയുടെ അകം ശുചിയാക്കിയിരിക്കണം.
അപേക്ഷ സമര്‍പ്പിക്കാന്‍ www.joinindian-army.nic.in സന്ദര്‍ശിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  19 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  19 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  19 days ago