നിര്‍ധനരുടെ ക്ഷേമം ഉറപ്പാക്കാന്‍ ജാഗ്രത വേണം: മുനവ്വറലി ശിഹാബ് തങ്ങള്‍
വടക്കാഞ്ചേരി: നിര്‍ധന ജനവിഭാഗങ്ങളുടെ ക്ഷേമങ്ങള്‍ ഉറപ്പാക്കാന്‍ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. പാവപ്പെട്ടവര്‍ക്കൊപ്പം ജനപക്ഷത്ത് നിലകൊള്ളുക എന്നതാകണം ലക്ഷ്യമാകേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
വടക്കാഞ്ചേരി ശിഹാബ് തങ്ങള്‍ കാരുണ്യ സെന്ററിന്റെ നേതൃത്വത്തില്‍ നഗരസഭയിലെ തിരുത്തിപറമ്പ് സ്വദേശിനിക്ക് നിര്‍മിച്ച് നല്‍കുന്ന ബൈത്തുറഹ്മയുടെ താക്കോല്‍ ദാന സമര്‍പ്പണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുനവ്വറലി തങ്ങള്‍.
ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് ഹംസ അധ്യക്ഷനായി. പി.വി അബ്ദുല്‍ വഹാബ് എം.പി സംഗമം ഉദ്ഘാടനം ചെയ്തു.
ഇ.പി കമറുദ്ധീന്‍, കെ.അജിത്കുമാര്‍, യൂസഫ് ഹാജി മങ്ങാട്, കേളത്ത് യൂസഫ് ഹാജി, ഐശ്വര്യ സുരേഷ്, എസ്.എ.എ ആസാദ്, പി.ആര്‍ അരവിന്ദാക്ഷന്‍, കെ.എം മുഹമ്മദാലി ഹാജി, അജിത് കുമാര്‍ മല്ലയ്യ, പി.എസ് മുഹമ്മദ്, ഡോ. ഷെഹിന്‍ സിദ്ധീഖ് പ്രസംഗിച്ചു. പി.യു വീരാന്‍ കുട്ടി സ്വാഗതവും എം.എം മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."