ഭോപ്പാലില്‍ അഭയകേന്ദ്രത്തില്‍ പീഡനപരമ്പരയും കൊലപാതകവും; മുന്‍ സൈനികന്‍ അറസ്റ്റില്‍
ഭോപ്പാല്‍: കുറേക്കാലമായി അന്തേവാസികളെ പീഡിപ്പിക്കുകയും മൂന്നു പേരെ കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്ത അഭയകേന്ദ്രം ഉടമയായ മുന്‍ സൈനികന്‍ അറസ്റ്റില്‍. മധ്യപ്രദേശ് തലസ്ഥാന നഗരിയായ ഭോപ്പാലിലാണ് സംഭവം.
അന്തേവാസികളുടെ പരാതിപ്രകാരമാണ് 70 കാരനായ മുന്‍ സൈനികനെ അറസ്റ്റ് ചെയ്തത്.
1995 ല്‍ തുടങ്ങിയ അഭയകേന്ദ്രത്തിന് അന്നുമുതല്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ട്. 58 പെണ്‍കുട്ടികളും 42 ആണ്‍കുട്ടികളുമാണ് അഭയകേന്ദ്രത്തിലുള്ളത്. കഴിഞ്ഞ നാലു വര്‍ഷമായി ഫുള്‍ടൈം വാര്‍ഡനില്ലാത്തതിനാല്‍ അധ്യാപകരാണ് കാര്യങ്ങള്‍ നോക്കിയിരുന്നത്.
വിദ്യാഭ്യാസ യോഗ്യതയില്ലെന്നു കാണിച്ച് വാര്‍ഡനെ നീക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഒരു ആണ്‍കുട്ടി പീഡനത്തിനരയായി ചോരവാര്‍ന്നു മരിച്ചുവെന്നും പരാതിയില്‍ പറയുന്നു. മറ്റൊരു കുട്ടിയെ തല ചുമരിലിടിച്ച് കൊന്നു. മറ്റൊരു കുട്ടിയെ രാത്രി മുഴുവന്‍ പുറത്തുനിര്‍ത്തിയതിനാല്‍ തണുത്തുമരിച്ചുവെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."