മഴ കനിഞ്ഞില്ലെങ്കില്‍ ചിമ്മിനിയില്‍ നിന്ന് കുറുമാലിയിലേക്കുള്ള വെള്ളം നിലയ്ക്കും
പുതുക്കാട്: വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ ജില്ലയിലെ പ്രമുഖ ജലസംഭരണികളില്‍ ഒന്നായ ചിമ്മിനി ഡാമില്‍ നിന്ന് കുറുമാലി പുഴയിലേക്ക് തുറന്നു വിടുന്ന വെള്ളം ഏതു സമയത്തും നിലക്കാവുന്ന അവസ്ഥയില്‍.
ഏറിയാല്‍ കഷ്ടി ഒരു ദിവസം കൂടി തുറന്നു വിടാവുന്ന വെള്ളം മാത്രമാണ് ഡാമില്‍ ഇന്നലെ അവശേഷിക്കുന്നത്. ഈ വര്‍ഷത്തെ വരള്‍ച്ച കണക്കിലെടുത്ത് കുറുമാലി പുഴയോട് ചേര്‍ന്നുള്ള മേഖലകളില്‍ കുടിവെള്ള ലഭ്യത നിലനിര്‍ത്താന്‍ വേണ്ടിയാണ് സംഭരണിയില്‍ വേണ്ടത്ര ജലം ഇല്ലെങ്കിലും ദിനം പ്രതി 0.01 ദശലക്ഷം ക്യുബ്ബിക്ക് മീറ്റര്‍ ജലം കുറുമാലിയിലേക്ക് തുറന്നു വിടാന്‍ ജില്ലാ ഭരണ കൂടം തീരുമാനിച്ചത്.
എന്നാല്‍ ഇന്നലെ രാവിലത്തെ ചിമ്മിനി ഡാമിലെ ജലവിതാനം 40.01 മീറ്ററും അവശേഷിക്കുന്ന ജലത്തിന്റെ അളവ് 02.86 ദശലക്ഷം ക്യുബ്ബിക്ക് മീറ്ററും മാത്രമാണ്. ഇതില്‍ 0.01 ദശലക്ഷം ക്യുബ്ബിക്ക് മീറ്റര്‍ മാത്രമാണ് ഡാമില്‍ നിന്ന് തുറന്ന് വിടാന്‍ കഴിയുന്നത്.
ശേഷിച്ച 02.85 ദശലക്ഷം ക്യുബ്ബിക്ക് മീറ്റര്‍ ജലം 'ഡെഡ് സ്റ്റോക്ക്' ആണ്. കഴിഞ്ഞ മെയ് മാസം 15 നു ചിമ്മിനിയില്‍ ജലവിതാനം 61.80 മീറ്ററും സംഭരണം 59.87 ദശലക്ഷം ക്യുബ്ബിക്ക് മീറ്ററുമായിരുന്നു.
അതേ സമയം 0.01 ദശലക്ഷം ക്യുബ്ബിക്ക് മീറ്റര്‍ ജലം പുഴയിലേക്ക് പോകാനായി തുറന്നു വച്ചിട്ടുണ്ടെങ്കിലും അത്രമാത്രം ജലം പുഴയിലേക്ക് പോവാത്തതും അല്പം വെള്ളം ദിനംപ്രതി ഒഴുകി എത്തുന്നതിനാലാണ് ഇപ്പോഴും വെള്ളം പുഴയിലേക്ക് തുറന്ന് വിടാനാവുന്നതെന്നു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അനന്തരാമന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."