HOME
DETAILS

കരിങ്ങോള്‍ ചിറ ബ്രിഡ്ജ് നിര്‍മാണം പൂര്‍ണതയിലേക്ക്

  
backup
May 15 2017 | 21:05 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a1%e0%b5%8d%e0%b4%9c%e0%b5%8d


പുത്തന്‍ചിറ: ഏഴു വര്‍ഷം നീണ്ട കാത്തിരുപ്പിനൊടുവില്‍ നിര്‍മാണം മുടങ്ങിയ കരിങ്ങോള്‍ ചിറ ബ്രിഡ്ജ് നിര്‍മാണം പൂര്‍ണതയിലേക്ക്. രണ്ടായിരത്തി പതിനൊന്ന് ജനുവരി മാസം നിര്‍മാണം തുടങ്ങിയ പാലം പൂര്‍ത്തീകരിക്കേണ്ട കാലാവധി ഒരു വര്‍ഷമായിരുന്നു.
എന്നാല്‍ വഖഫ് ബോര്‍ഡില്‍ നിന്ന് പാല നിര്‍മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ പാലം പണി പാതിവഴിയില്‍ നിലച്ചു.
 ഇതിനിടയില്‍ പാലം പണി കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നീക്കവും നടന്നിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ വന്‍ വീഴ്ചയാണ് പാലം നിര്‍മാണം ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതിന്റെ പ്രധാന കാരണം. തുടര്‍ന്ന് കരിങ്ങോള്‍ ചിറ  ജനകീയ കൂട്ടായ്മ ഈ വിഷയം ഏറ്റെടുത്ത് നടത്തിയ ശക്തമായ പ്രതിഷേധ പരിപാടികള്‍ വഴി പാലം നിര്‍മാണത്തിനായി വഖഫ് ബോര്‍ഡില്‍ നിന്ന് ഏറ്റെടുക്കുന്ന ഭൂമിക്ക് പകരം പഞ്ചായത്ത് വക പുറംമ്പോക്ക് സ്ഥലം പകരം വിട്ടുകൊടുക്കാമെന്ന് പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഐക്യകണ്‌ഠേന തീരുമാനിച്ചിരുന്നു.
തുടര്‍ന്ന് കൂട്ടായ്മ പ്രവര്‍ത്തകരുടെ സജീവ ഇടപെടലുകളാല്‍ പാലം നിര്‍മാണം പുനരാരംഭിക്കാനും പ്രവൃത്തികള്‍ വേഗത്തലാക്കാനും വഴി തെളിച്ചു. കഴിഞ്ഞ ദിവസം താലൂക്ക് സര്‍വേയറും പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയറും ഉള്‍പ്പെടുന്ന സംഘം പാല നിര്‍മാണത്തിന് ഏറ്റെടുക്കേണ്ടതും പകരം നല്‍കേണ്ടതുമായ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്.
ഇതനുസരിച്ച് വഖഫ് ട്രൈബ്യൂണലിന്റെ വിധി നിര്‍ദേശ പ്രകാരം കൈമാറ്റം ചെയ്യപ്പെടേണ്ട സ്ഥലം വിട്ട്  നല്‍കുന്നതിനുള്ള സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുന്നതിന്റെ അടിസ്ഥാനത്തില്‍ കരിങ്ങോള്‍ ചിറ സ്ലൂയിസ് കം ബ്രിഡ്ജ് എന്ന സ്വപ്നം യാഥാര്‍ഥ്യമാവും.
അപ്രോച്ച്  റോഡിന്റെ മെറ്റലിങ് പൂര്‍ത്തിയായി. ടാറിങ് ഉടന്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
സ്ലൂയിസിന്റെ നിര്‍മാണമാണ് ഇനി പ്രധാനമായി നടക്കാനുള്ളത്. നൂറുകണക്കിന് ഏക്കര്‍ കൃഷി ഭൂമിയെയും ജലസ്രോതസുകളേയും ഉപ്പ് വെള്ള ഭീഷണിയില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള സ്ലൂയിസിന് ഇരുമ്പ് ഷട്ടര്‍ തന്നെ വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പകരം പലക നിരത്തുന്ന പഴയ രീതിയില്‍ നിര്‍മിക്കാനുളള നീക്കത്തിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്.
അടുത്ത മാസത്തിനകം നിയമപരമായും സാങ്കേതികപരമായുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കരിങ്ങോള്‍ചിറ പാലം പൂര്‍ണതയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കൂട്ടായ്മ പ്രസിഡന്റ് മാങ്കപാടത്ത് സാലി സജീര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago