പൂര്‍ത്തീകരണത്തിനായി ശയനപ്രദക്ഷിണം നടത്തി
കൊടുങ്ങല്ലൂര്‍: ചന്തപ്പുരയിലുള്ള നഗരസഭ ടൗണ്‍ഹാളിന്റെ പുനര്‍നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് വി.എം ജോണി ടൗണ്‍ ഹാളിന് മുന്നില്‍ ശയനപ്രദക്ഷിണം നടത്തി.
സാധാരണ ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ വിവാഹാവശ്യങ്ങളും മറ്റും നടത്തുന്നതിന് ഏറെ ഉപകാരപ്രദമാകേണ്ട ടൗണ്‍ഹാള്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി അടച്ചുപൂട്ടിയ നിലയിലാണ്.
പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാകേണ്ട ഘട്ടം കഴിഞ്ഞിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നഗരസഭയുടെ ഉദാസീനത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ശയനപ്രദക്ഷിണം. വി.എം മുഹിയുദ്ദീന് ഉദ്ഘാടനം ചെയ്തു. കെ.ഐ നജീബ് അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ പ്രിന്‍സി മാര്ട്ടിന്, കവിത മധു, ഗീതാദേവി, മണ്ഡലം പ്രസിഡന്റ് ഡില്‍ഷന്‍ കൊട്ടേക്കാട്ട്, വേണു വെണ്ണറ, ഇ.എസ് സാബു, പി.എല്‍ തോമസ്കുട്ടി, പി.യു സുരേഷ്കുമാര്‍, കെ.പി സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."