കന്യാസ്ത്രീകളുടെ സമരം, നാണമില്ലേ നിങ്ങള്‍ക്ക് അതു ചോദിക്കാന്‍; മാധ്യമപ്രവര്‍ത്തകരോട് മോഹന്‍ലാല്‍
തിരുവനന്തപുരം: മഹാപ്രളയം കേരളം വിഴുങ്ങിയ സമയത്ത് കന്യാസ്ത്രീകളുടെ സമരത്തെപറ്റി ചോദിക്കാന്‍ നിങ്ങള്‍ക്കു നാണമില്ലേയെന്ന് മാധ്യമപ്രവര്‍ത്തകരോട് 'അമ്മ' പ്രസിഡന്റ് നടന് മോഹന്‍ലാല്‍.
തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രളയദുരിതാശ്വാസ സഹായം വിതരണം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ കന്യാസ്ത്രീകളുടെ സമരത്തെപറ്റി ചോദിച്ചത്.
നല്ലൊരു കാര്യം പറയുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചോദിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
ആവശ്യമില്ലാത്ത ചോദ്യമാണ് അതൊക്കെ. ആ കന്യാസ്ത്രീകള്‍ എന്തു ചെയ്യണം. ഇത്രയും വലിയ പ്രളയം ഉണ്ടായ സമയത്ത് കന്യാസ്ത്രീകളുടെ സമരം പൊതുവികാരമാണോ?. പ്രളയവും കന്യാസ്ത്രീകളുടെ സമരവും തമ്മില്‍ എന്താണു ബന്ധമെന്നും മോഹന്‍ലാല്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."