വടക്കാഞ്ചേരി മേഖലയിലെ സ്കൂളുകള്‍ നിരാശപ്പെടുത്തി
വടക്കാഞ്ചേരി: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ വടക്കാഞ്ചേരി മേഖലയിലെ സ്കൂളുകള്‍ നിരാശപ്പെടുത്തി. വിജയശതമാനത്തില്‍ മുന്നേറാന്‍ സ്വകാര്യ സ്കൂളുകള്‍ക്കും കഴിഞ്ഞില്ല. മേഖലയില്‍ മികച്ച വിജയം നേടിയത് മുണ്ടത്തിക്കോട് എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാത്രമാണ്.
88.5 ശതമാനമാണ് ഇവിടത്തെ വിജയം. അത്താണി ജെ.എം.ജെ 84.4 ശതമാനം വിജയം നേടി. മറ്റ് സ്കൂളുകളിലെ വിജയശതമാനം 80 നും താഴെയാണ്. ചില സ്കൂളുകളുടെ വിജയശതമാനം 60നും താഴെയാണ്. വടക്കാഞ്ചേരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 68.5 ആണ് വിജയ ശതമാനം. 327 പേര് പരീക്ഷയെഴുതിയപ്പോള്‍ 224 പേര് വിജയം നേടി. അത്താണി ജെ.എം.ജെയില്‍ 44 പേര് പരീക്ഷയെഴുതി 37 പേര് വിജയിച്ചു. വരവൂര്‍ സ്കൂളില്‍ 56.5 ശതമാനമാണ് വിജയം. 389 കുട്ടികള്‍ പരീക്ഷയെഴുതിയപ്പോള്‍ 220 പേര് മാത്രമാണ് വിജയിച്ചത്.
ചെറുതുരുത്തി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 66.2 ശതമാനം വിജയം നേടി. 470 ല്‍ 311 പേര് മാത്രമാണ് വിജയിച്ചത്. മുള്ളൂര്‍ക്കര എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയ ശതമാനം 57 മാത്രമാണ്. 121 പേരില്‍ 69 പേര് വിജയിച്ചു. മുണ്ടത്തിക്കോട് എന്‍.എസ്.എസ് സ്കൂളില്‍ 225 ല്‍ 119 പേര് വിജയിച്ചു.
ചേലക്കര എസ്.എം.ടിയില്‍ 464 പേര് പരീക്ഷ എഴുതി. 281 പേര് വിജയിച്ചു.
ചേലക്കര ലിറ്റില്‍ ഫ്ളവറില്‍ 294 പേര് പരീക്ഷയെഴുതി 205 പേര് വിജയിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ പാഞ്ഞാള്‍ സ്കൂളില്‍ പ്ലസ് ടു വിജയം 60 ല്‍ താഴെ മാത്രം. 321 പേര് പരീക്ഷയെഴുതിയപ്പോള്‍ വിജയത്തിലകമണിഞ്ഞത് 192 പേര് മാത്രം. മച്ചാട് സ്കൂളില്‍ വിജയ ശതമാനം 69.7 ആണ്. 343 പേര് പരീക്ഷയെഴുതിയപ്പോള്‍ 239 പേര് വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."