ടൗണ്‍ഹാളിലെ ഛായാചിത്രങ്ങള്‍ പുനഃസ്ഥാപിക്കണം
കോഴിക്കോട്: ടൗണ്‍ഹാളില്‍നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത് മാറ്റിയ മഹത് വ്യക്തികളുടെ ഛായാചിത്രം ഇനിയും പുനഃസ്ഥാപിക്കാത്തതില്‍ ഗാന്ധിയന്‍ സംഘടനകളുടെ നേതാക്കള്‍ മേയറെ കണ്ട് പ്രതിഷേധം അറിയിച്ചു.
ടൗണ്‍ഹാളില്‍ നിന്നും നീക്കം ചെയ്ത ഫോട്ടോകള്‍ എവിടെയുണ്ടെന്ന് ജനങ്ങളെ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും എത്രയും വേഗം അത് പുനഃസ്ഥാപിച്ച് മഹത് വ്യക്തികളോട് നീതി പുലര്ത്തണമെന്നഭ്യര്ഥിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നല്കിയ നിവേദനത്തില്‍ സ്വാതന്ത്ര്യ സമര സേനാനി പി. വാസു, കേരള സര്‍വോദയ മണ്ഡലം സ്റ്റേറ്റ് സെക്രട്ടറി ടി.കെ.എ അസീസ്, ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പി. ശിവാനന്ദന്, ഗാന്ധി പീസ് ഫൗണ്ടേഷന് സെക്രട്ടറി വി.കെ ബാലകൃഷ്ണന്, സര്വോദന മണ്ഡലം ജില്ലാ പ്രസിഡന്റ് യു. രാമചന്ദ്രന്, ടി. ബാലകൃഷ്ണന് എന്നിവരാണ് ഒപ്പുവച്ചത്. എത്രയും വേഗം പുനഃസ്ഥാപിക്കുമെന്ന് മേയര്‍ നിവേദന സംഘത്തിന് ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."