മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മരണം: വകുപ്പ് തല അന്വേഷണം ആരംഭിച്ചു
കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ നടന്ന മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മരണത്തെക്കുറിച്ച് വകുപ്പ് തല ഉന്നതതല അന്വേഷണം ഇന്നലെ ആരംഭിച്ചു. ജോയിന്റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡോ. ശ്രീകുമാരിയമ്മ യുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് എത്തിയത്.
മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്ന സമയത്ത് ഷംനയുടെ ഒപ്പമുണ്ടായിരുന്ന ആറ് സഹപാഠികളോടാണ് സംഘം സംസാരിച്ചത്. ആകെ എട്ടു പേരാണ് ഷംനയുമായി ബന്ധപ്പെട്ട തെളിവിന് വിളിച്ചിരുന്നതെങ്കിലും രണ്ട് വിദ്യാര്‍ഥികള്‍ ഇന്ന് ഉണ്ടായിരുന്നില്ല. ഇവരില്‍ നിന്ന് പിന്നീട് തെളിവെടുക്കും.
ജോയിന്റ് ഡയറക്ടര്‍ ഡോ. ശ്രീകുമാരിയെ കൂടാതെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍മാരായ എം.കെ സുരേഷ, ഡോ. കെ അനിത ടി.ബി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതലസമിതി.
12 .30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വിദ്യാര്‍ഥികളുമായി സംഘം സംസാരിച്ചു. പ്രിന്‍സിപ്പലിന്റെ കാബിനിലാണ് കൂടിക്കാഴ്ച്ച നടന്നത്. 2.30 മുതല്‍ നഴ്സുമാരുമായും തുടര്‍ന്ന് ചികിത്സിച്ച ഡോക്ടറുമായും സംസാരിച്ചു. കഴിഞ്ഞ പതിനെട്ടിനാണ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയായ ഷംന പനി ചികിത്സയ്ക്കിടെ മരണമടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."