പൊറ്റേത്തറ കോളനിയില്‍ ആരോഗ്യ ക്യാംപ് നടത്തി
പൂച്ചാക്കല്‍: ദേശീയ ആയുഷ്മിഷന്‍, ഭാരതീയ ചികിത്സാവകുപ്പ്, കേരള പട്ടികജാതി വികസന വകുപ്പ്, ഹോമിയോപ്പതി എന്നിവയയുടെ സംയുക്താഭിമുഖ്യത്തില്‍ ക്യാംപ് നടത്തി.
ഞായറാഴ്ച രാവിലെ പാണാവളളി എം.എ.എം.എല്‍.പി സ്‌ക്കൂളില്‍ സംഘടിപ്പിച്ച ക്യാംപ് അരൂര്‍ എം.എല്‍.എ എ.എം ആരീഫ് ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ശെല്‍വരാജ് അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി കോളനി നിവാസികളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമിട്ടു കൊണ്ട് പാണാവളളി ഗ്രാമ പഞ്ചായത്തിലെ പൊറ്റേത്തറ കോളനി നിവാസികള്‍ക്കായി ട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.കുട്ടികളിലും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളിലും കണ്ടു വരുന്ന വിളര്‍ച്ച, സ്ത്രീ പുരുഷ വന്ധ്യത, ജീവിതശൈലി രോഗങ്ങള്‍, വാര്‍ദ്ധക്യജന്യ രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സയും മരുന്നും നല്‍കുന്നതു കൂടാതെ ലഹരി വിമുക്ത ചികിത്സയും സൗജന്യമായി ക്യാമ്പിലൂടെ ലഭ്യമാക്കുന്നുണ്ട്. ക്യാമ്പിന്റെ ഭാഗമായി ഔഷധസസ്യവിതരണം, യോഗാ പരിശീലനം, ബോധവല്‍ക്കരണ ക്ലാസ്, പോഷകാഹാരകിറ്റ് വിതരണം, സൗജന്യ ലാബ് പരിശോധനയും സംഘടിപ്പിച്ചിരുന്നു.
ആയുര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എസ്. പ്രിയ, ഹരി കിരകിരണം ജില്ലാ കോഡിനേറ്റര്‍ ഡോ.രഞ്ജിഷ് രാജ്, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. ഇന്ദു, ഹരികിരണം ജില്ലാ കോഡിനേറ്റര്‍ ഡോ.എന്‍.ശങ്കരന്‍ പോറ്റി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.പോഷകാഹാരകിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം പി.എം.പ്രമോദും, ചേര്‍ത്തല ഗവ. ഹോമിയോ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.കെ.ആര്‍.സതീഷ് കുമാര്‍ പ്രോജക്ട് വിശദീകരണവും, പാണാവളളി പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ ഔഷധസസ്യവിതരണ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.
റവ.ഫാ. നിക്ലോ വാസ്,പി.ജി.മുരളീധരന്‍, സിന്ധ് ബീവി, മേഘാവേണു, നീതു രഞ്ജിത്ത്, ഷീഷ കാര്‍ത്തികേയന്‍, എ.രോകേഷ്, ഡോ.മനോജ് എന്നിവര്‍ ആശംസയും പറഞ്ഞു. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ഇന്ദു സ്വാഗതവും മാവേലിക്കര ഡി.എം.ഒ.ഡോ.സുലോജന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."