ഇ-വിജ്ഞാന് സേവന കേന്ദ്രം ആരംഭിച്ചു
മുതുകുളം: പുതിയവിള ദേശാഭിമാനി ലൈബ്രറി ആന്‍ഡ് റീഡിങ് റൂമില്‍ ഇ-വിജ്ഞാന് സേവന കേന്ദ്രം ആരംഭിച്ചു. യു. പ്രതിഭാ ഹരി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡി. അംബുജാക്ഷി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിന്‍ സി. ബാബു, ജില്ലാ പഞ്ചായത്ത് അംഗം മണിവിശ്വനാഥ്, കണ്ടല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എന്‍. രാജഗോപാല്‍, സരളാശശങ്കരനാരായണന്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സി.അംഗം മുഞ്ഞിനാട്ട് രാമചന്ദ്രന്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി. ശശിധരന്‍പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരള ഗ്രന്ഥശാലാസംഘം ആവിഷ്കരിച്ച പദ്ധതി പ്രകാരം പഞ്ചായത്തിന്റെ ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളായി വായനശാലകളെ മാറ്റാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് സേവന കേന്ദ്രം ആരംഭിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മെച്ചപ്പെട്ട ലൈബ്രറി സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഇവിടെ ഇനി മുതല്‍ എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങളും സൗജന്യമായി ലഭിക്കും. കൂടാതെ പിഎസ്സി കോച്ചിങ് സെന്ററും ഇവിടെ ആരംഭിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."