രാജ്യത്ത് സ്ത്രീ സുരക്ഷ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി: സി.എസ് സുജാത
മണ്ണഞ്ചേരി :രാജ്യത്തെ സ്ത്രീ സുരക്ഷ ഭരണാധികാരികളുടെ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ സമിതിയംഗം സി.എസ് സുജാത.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ മാരാരിക്കുളം ഏരിയാസമ്മേളനം ആര്യാട് കമ്മ്യൂനിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയില്‍ ദിനംപ്രതി സ്ത്രീ പീഡനങ്ങള്‍ ഭയാനകമാംവിധം പെരുകുകയാണ്.
സ്ത്രീ സമൂഹം പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വിധേയരാകുമ്പോള്‍ ഇരകളെ തന്നെ കുറ്റപ്പെടുത്തുന്ന പ്രവണതും കൂടുന്നു. സ്ത്രീകളുടെ വസ്ത്രധാരണം,സഞ്ചാരസമയം,സഞ്ചാരരീതികള്‍ ഇവയാണ് അക്രമങ്ങള്‍ക്ക് കാരണമെന്നും ഇത്തരക്കാര്‍ പ്രചരിപ്പിക്കുന്നത് വേദനാജനകമാണെന്നും സുജാത പറഞ്ഞു.ലോകത്തെ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നുവിശേഷിപ്പിക്കുന്ന നമ്മുടെ രാജ്യത്ത് സമീപകാലത്ത് സ്ത്രീകളുടെ അവസ്ഥ ഇതാണോയെന്ന് ലോകം ചോദിക്കുമെന്നും അവര്‍ പറഞ്ഞു.
മോദിയുടെ ഭരണമൂലം രാജ്യത്തെ സ്ത്രീകളാണ് കൂടുതല്‍ വേദനിക്കുന്നത്.മുതലാളിത്തത്തിന് കൂടുതല്‍ വിഹരിക്കാന്‍ രാജ്യത്തെ ഇത്തരക്കാരുടെ കൈകളില്‍ എല്‍പ്പിച്ചിരിക്കുകയാണെന്നും സി.എസ്.സുജാത കുറ്റപ്പെടുത്തി.
ഇന്ത്യയുടെ പ്രധാനമന്ത്രി ജനപ്രതിനിധികളുടെ അഭിപ്രായം കേള്‍ക്കാന്‍ പോലും സമയം കണ്ടെത്താതെ ലോകം ചുറ്റുകയാണെന്നും മുന്‍ പാര്‍ലമെന്റ് അംഗമായ സി.എസ് സുജാത കുറ്റപ്പെടുത്തി. കെ.ജി.രാജേശ്വരി അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."