യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം
കോഴിക്കോട്: 'സ്റ്റേറ്റ്; റി വിസിറ്റിങ് ഫ്രീഡം' എന്ന പ്രമേയത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന അഞ്ചാമത് യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം. രാവിലെ 10 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം എന്നീ വിഭാഗത്തിലുള്ള മത്സര ചിത്രങ്ങളും, ഫെസ്റ്റിവല്‍ പ്രമേയത്തിലുള്ള ഫീച്ചര്‍ ഫിലിമുകളും ഡോക്യമെന്ററി ചിത്രങ്ങളും, മ്യൂസിക് വിഡിയോകളും പ്രദര്‍ശിപ്പിക്കും.
ഇന്ന് വൈകിട്ട് അഞ്ചിന് ഡോക്യുമെന്ററി സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ ബിജു ടോപ്പോ മേള ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ആര്.പി അമുദന് അധ്യക്ഷനാകും. സജി പാലമേല്‍ സംവിധാനം ചെയ്ത 'ആറടി' പ്രദര്‍ശിപ്പിക്കും. 17 ന് വൈകിട്ട് നാലിന് കെ. ഹാഷിര്‍ സംവിധാനം ചെയ്ത 'ഡിസപ്പിയറന്‍സ്' എന്ന ഡോക്യുമെന്ററിയുടെ പ്രീമിയര്‍ പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിക്കും. അഞ്ചിന് 'സ്റ്റേറ്റ്; റി വിസിറ്റിങ് ഫ്രീഡം' എന്ന വിഷയത്തില്‍ നടക്കുന്ന തുറന്ന ചര്‍ച്ച കെ.ഇ.എന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുഹസിന് മഖ്മല്‍ബഫ് സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം 'ദി പ്രസിഡന്റ്' പ്രദര്‍ശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."