HOME
DETAILS
MAL
യു.വി ജോസ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസില്‍: യൂണിടാക്ക് എം.ഡിയോടൊപ്പമിരുത്തി ചോദ്യം ചെയ്യും
backup
October 31 2020 | 07:10 AM
കൊച്ചി: ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലെത്തി. യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പനും ഇവിടെയെത്തിയിട്ടുണ്ട്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാല് കോടി നാല്‍പ്പത്തി എട്ട് ലക്ഷം രൂപയ്ക്ക് പുറമെ അഞ്ച് ഐ ഫോണ്‍ കൂടി സ്വപ്ന സുരേഷിന് നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു.
അദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യും. ലൈഫ് മിഷന്‍ കമ്മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് പങ്കുണ്ടോ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.
ഈ ഫോണുകളില്‍ ഏറ്റവും വിലകൂടിയ ഫോണ്‍ ആണ് ലൈഫ് മിഷന്‍ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന എം.ശിവശങ്കറിനാണ് ലഭിച്ചതെന്ന വിവരം പുറത്ത് വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."