HOME
DETAILS
MAL
ജിസാന്‍ വിമാനത്താവളം ആക്രമിച്ചെന്ന് ഹൂതികള്‍
backup
June 09 2019 | 18:06 PM
റിയാദ്: സഊദി അറേബ്യക്കെതിരേ വീണ്ടും ഹൂതി ആക്രമണം. തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്തെ വിമാനത്താവളം ലക്ഷ്യമാക്കിയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന് അനുകൂല ഹൂതികള്‍ തങ്ങളുടെ അല്‍ മസീറ ടെലിവിഷനിലൂടെയാണ് ആക്രമണം നടത്തിയതായി അവകാശപ്പെട്ടത്. ഒന്നിലധികം തവണ ആക്രമണം നടത്തിയതായാണ് അവകാശ വാദം. ജിസാന്‍ വിമാനത്താവളം തങ്ങളുടെ ഖസീഫ് 2 കെ ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഇവര്‍ അവകാശപ്പെട്ടു.
എന്നാല്‍, തെക്ക് പടിഞ്ഞാറന്‍ നഗരിയെ ലക്ഷ്യമാക്കി നടന്ന ആക്രമണത്തെ കുറിച്ച് സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയോ സഊദിയോ പ്രതികരിച്ചിട്ടില്ല.
തുടര്‍ച്ചയായ ആക്രമണങ്ങള്‍ സഊദിക്ക് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. അല്‍ മസീറയെ ഉദ്ധരിച്ചു റോയിട്ടേഴ്സും ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."