HOME
DETAILS
MAL
ഹജ്ജ് പരിശീലന ക്ലാസ് നടത്തി
backup
July 26, 2016 | 12:07 AM
ആലപ്പുഴ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അവസരം ലഭിച്ചവര്‍ക്കുള്ള രണ്ടാംഘട്ട പഠനക്ലാസ് ലജ്‌നത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. ഹജ്ജ് കമ്മിറ്റി മാസ്റ്റര്‍ ട്രെയിനര്‍ എന്‍.പി ഷാജഹാന്‍ അധ്യക്ഷനായി. ജില്ലാ ഹജ്ജ് ട്രെയിനര്‍ നിഷാദ് പന്ത്രണ്ടില്‍ സ്വാഗതം പറഞ്ഞു. ഈസ ദാരിമി പ്രാര്‍ത്ഥന നടത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു.
ധന മന്ത്രി തോമസ് ഐസക് ഹാജിമാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ജില്ലാ അസി. ട്രെയിനര്‍മാരായ അന്‍സര്‍, മുജീബ് റഹ്മാന്‍, ഷഫീഖ് ചേലയ്ക്കാപള്ളി, ഹജ്ജ് വാളണ്ടിയര്‍മാരായ ജാബിര്‍, സിദ്ധീഖ്, അഷ്‌റഫ്, ഇക്ബാല്‍, റഫീഖ്, നസറുദ്ദീന്‍, സിയാദ്, മുഹമ്മദ് നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."