HOME
DETAILS
MAL
പച്ചത്തേങ്ങയില്‍നിന്നും നേരിട്ട് വെളിച്ചെണ്ണ ഉല്‍പ്പാദനം ഗവ. ഏജന്‍സികളെ ഏല്‍പ്പിക്കണം: കര്‍ഷക കോണ്‍ഗ്രസ്
backup
July 26, 2016 | 12:09 AM
ചേപ്പാട്: പച്ചത്തേങ്ങയില്‍നിന്നും നേരിട്ട് വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്ന സമ്പ്രദായം ഗവണ്‍മെന്റ് ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന് ഹരിപ്പാട് ചേര്‍ന്ന കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കര്‍ഷകദിനമായ ചിങ്ങം ഒന്ന് കര്‍ഷക സംരക്ഷണദിനമായി ആചരിക്കാനും തീരുമാനിച്ചു. പച്ചത്തേങ്ങയില്‍നിന്നും നേരിട്ട് വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്ന സമ്പ്രദായം ഗവണ്‍മെന്റ് അംഗീകൃത ഏജന്‍സികളെ ഏല്പിച്ചാല്‍ കേരകര്‍ഷകര്‍ക്ക് ഒരുപരിധിവരെ ആശ്വാസമാകും.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ.സി നായര്‍ അദ്ധ്യക്ഷതവഹിച്ചു. ബിജു ബി ചിങ്ങോലി, കുട്ടാറ ഗോപാലകൃഷ്ണന്‍, ബീനാ മോഹന്‍, പി.വിജയന്‍, എസ്. ഷംല, വേണുനായര്‍ ചേപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."