ലൈറ്റ് സോഴ്‌സ് കാമറക്കൂട്ടായ്മ ഫോട്ടോഗ്രഫി പ്രദര്‍ശനം ഇന്ന്
കോഴിക്കോട്: ലൈറ്റ് സോഴ്‌സ് കാമറക്കൂട്ടായ്മയുടെ അഞ്ചാമത് വാര്‍ഷിക ഫോട്ടോഗ്രഫി പ്രദര്‍ശനമായ എക്‌സ്‌പോഷര്‍ 2017 ഇന്നു മുതല്‍ 20 വരെ കോഴിക്കോട് ലളിതകലാ അക്കാദമി ഹാളില്‍ നടക്കും. പരിപാടിയുടെ ഭാഗമായി ഫോട്ടോഗ്രഫി അവാര്‍ഡ് വിതരണവും പുസ്തകപ്രകാശനവും നടക്കും. നാല്‍പ്പപതോളം ഫോട്ടോഗ്രാഫര്‍മാരുടെ നൂറിലേറെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടാവുക. ലൈറ്റ് സോഴ്‌സ് നടത്തിയ സ്ട്രീറ്റ് ഫോട്ടോഗ്രഫി മത്സരത്തില്‍ ഇ.കെ ശ്രീജിത്തിന് ഒന്നും സി.പി ഷിജിത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ഗായത്രി ബാലുഷ, ഷിഫ ഷാസ്, യു. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്ക് പ്രത്യേക അവാര്‍ഡും ശബരിജാനകി,ശിവരാജന്‍ കിനാവില്‍ എന്നിവര്‍ക്ക് ഫെല്ലോഷിപ്പും ലഭിച്ചു. ലൈറ്റ് സോഴ്‌സിന്റെ ആഭിമുഖ്യത്തില്‍ 17,18,19 തിയതികളില്‍ മാനാഞ്ചിറ ടവറില്‍ സിനിമാ പ്രദര്‍ശനം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ പ്രതാപ് ജോസഫ്, ആനന്ദ് പൊറ്റക്കാട്, ശ്രീലേഷ് ശ്രീധര്‍, ജയേഷ് കോട്ടക്കല്‍, പ്രമോദ് വാഴങ്കര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."