ദോഹ ഹമദ് തുറമുഖത്തേക്ക് കപ്പലുകളുടെ പ്രവാഹം
ദോഹ: ഈ വര്‍ഷം ഇതുവരെയായി ദോഹയിലെ ഹമദ് അന്താരാഷ്ട്ര തുറമുഖത്ത് എത്തിയത് ആയിരത്തിലധികം കപ്പലുകള്‍. 2018 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ ഖത്തറിലെ ഹമദ് അന്താരാഷ്ട്ര തുറമുഖത്ത് എത്തിയത് ആയിരത്തിലധികം കൂറ്റന്‍ കപ്പലുകളാണ്. മേഖലയിലെ എറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ് സമീപകാലത്ത് തുറന്ന ദോഹ ഹമദ് അന്താരാഷ്ട്ര തുറമുഖം. ഓഗസ്റ്റില്‍ മാത്രം 128 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്.
ജനുവരി മുതല്‍ ജൂലൈ വരെ 936 കപ്പലുകളും ജനുവരി മുതല്‍ ഇതുവരെയായി 1064 കപ്പലുകളും തുറമുഖത്ത് നങ്കൂരമിട്ടു. ഓഗസ്റ്റിലായിരുന്നു ഏറ്റവും കൂടുതല്‍ തിരക്ക് തുറമുഖത്തനുഭവപ്പെട്ടത്. 292 ശതമാനമാണീരംഗത്തെ വര്‍ധനവ്.
ബള്‍ക്ക് കാര്‍ഗോയുടെ കാര്യത്തിലും നാല് ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2016ലാണ് ഹമദ് തുറമുഖം ചരക്ക് നീക്കത്തിനായി തുറന്നുകൊടുത്തത്. മൂന്നു ഭൂഖണ്ഡങ്ങളുമായി ബന്ധപ്പെട്ട് 40 തുറമുഖങ്ങളുമായി ബന്ധപ്പെടാന്‍ ഇതിനകം ഹമദ് തുറമുഖത്തിനായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."