HOME
DETAILS
MAL
ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
backup
June 09 2019 | 19:06 PM
മുക്കം: ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനും കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയില്‍ കള്ളിപ്പാറ യൂസുഫ് ചെപ്പങ്കണ്ടി തൂങ്ങുപുറത്ത് ഹസീന ദമ്പതികളുടെ മകനുമായ ഷഹലു നിഹാദ് (17) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മരണം. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കം അഗസ്ത്യന്മുഴി പെരുമ്പടപ്പില്‍ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. സഹോദരി: ഫൈഹ ജഹാന്. ഖബറടക്കം ഇന്ന് വെണ്ണക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."