HOME
DETAILS
MAL
ഹുസ്നി മുബാറകിന്റെ മക്കളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
backup
September 15 2018 | 20:09 PM
കെയ്റോ: ഈജിപ്തില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ ഭരണാധികാരി ഹുസ്നി മുബാറകിന്റെ മക്കളെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. സ്റ്റോക്ക് മാര്‍ക്കറ്റ് തട്ടിപ്പുകേസില്‍ പ്രതിയാക്കിയാണ് മുബാറകിന്റെ മക്കളായ അലാ, ജമാല്‍ മുബാറക് എന്നിവരെ അറസ്റ്റ് ചെയ്യാന്‍ ഈജിപ്തിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടത്.
ഇവര്‍ക്കൊപ്പം മറ്റ് ഏഴുപേര്‍ക്കെതിരേയും കേസുണ്ട്. ഈജിപ്തിലെ അല്‍ വതനി ബാങ്കിലുള്ള ഓഹരികളുടെ ഇടപാടിലാണ് സംഘം ക്രമക്കേട് നടത്തിയത്. ഇവര്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്. 2012ലാണ് കേസിനാസ്പദമായ തട്ടിപ്പ് അരങ്ങേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."