മത്സ്യതൊഴിലാളിയെ കടലില്‍ കാണാതായ സംഭവം; തിരച്ചില്‍ കൂടുതല്‍ മേഖലയിലേക്കും വ്യാപിപ്പിച്ചു
മണ്ണഞ്ചേരി : കടലില്‍ കാണാതായ മത്സ്യതൊഴിലാളിക്കായുള്ള തിരച്ചില്‍ വടക്കന്‍മേഖലയിലേക്കും വ്യാപിപ്പിച്ചു.
കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനിടെ വള്ളത്തില്‍നിന്നും കടലില്‍വീണു കാണാതായ തൊഴിലാളിക്കായുള്ള തിരച്ചിലാണ് ഏറണാകുളം ജില്ലയുടെ തീരങ്ങളിലേക്കും വ്യാപിപ്പിച്ചത്.കടലില്‍ കഴിഞ്ഞ മൂന്നുദിവസമായി ശക്തമായ വടക്കന്‍ അടിയൊഴുക്കാണ് അനുഭവപ്പെടുന്നതെന്ന അധികൃതരുടെ കണ്ടെത്തലാണ് പുതിയ നീക്കത്തിലേക്ക് നയിച്ചത്. മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ 15 -ാം വാര്‍ഡില്‍ പുത്തന്‍പറമ്പില്‍ പരേതനായ മത്തായിയുടെ മകന്‍ ആന്റണി(48)നെയാണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തുമ്പോളി തീരത്തിന് പടിഞ്ഞാറായി വലനീട്ടുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
ഇന്നലെയും പതിവുപോലെ നേവിയുടെ ഹെലികോപ്റ്റര്‍,കോസ്റ്റ്ഗാഡ്,നാട്ടുകാരായ മത്സ്യതൊഴിലാളികള്‍ എന്നിവര്‍ തിരച്ചില്‍ നടത്തി. കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്തുന്നതില്‍ അധികൃതര്‍ക്ക് തികഞ്ഞ അനാസ്ഥയാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചിരുന്നു. കാണാതായ ആന്റണിയുടെ പ്രദേവാസികള്‍ ഇന്നലെ രാവിലെയും തുമ്പോളികടപ്പുറത്തും പ്രതിഷേധക്കാന്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."