HOME
DETAILS

മേൽജാതി സംവരണത്തിന്റെ പേരിൽ മുഖ്യ മന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു: ഐഎസ്എഫ്

  
backup
October 31 2020 | 15:10 PM

%e0%b4%ae%e0%b5%87%e0%b5%bd%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%87
      ദമാം: പിന്നാക്ക  വിഭാഗത്തിന് അർഹമായ സംവരണത്തെ അട്ടിമറിച്ച്  മേൽജാതി സംവരണം നടപ്പിലാക്കുന്നതിലൂടെ മുഖ്യ മന്ത്രി പിണറായി വിജയൻ ജനങ്ങളെ കബളിപ്പിച്ചിരിക്കുകയാണെന്നു ഇന്ത്യൻ സോഷ്യൽ ഫോറം ദമാം കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. വിദ്യാഭ്യാസ, ഉദ്യോഗ, നിയമനിര്‍മാണ സഭകളിലുള്‍പ്പെടെ ഓരോ സാമൂഹിക വിഭാഗങ്ങള്‍ക്കും അവരുടെ ആളെണ്ണത്തിനൊത്തവണ്ണം പ്രാതിനിധ്യം ഉണ്ടാവണം. എങ്കില്‍ മാത്രമേ ഭരണഘടന ഉറപ്പാക്കുന്ന തുല്യനീതിയും തുല്യാവകാശവും അര്‍ത്ഥപൂര്‍ണമാവുകയുള്ളൂ.
 
     ജനസംഖ്യാനുപാതികമായ  പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുന്ന എസ്.ഡി.പി.ഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും ഇന്ത്യൻ സോഷ്യൽ ഫോറം പൂർണ്ണ പിന്തുണ നൽകും. അസമത്വങ്ങള്‍ ഇല്ലാതാക്കുന്നതിനും പിന്നാക്ക, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി കൊണ്ടുവന്ന സാമൂഹിക സംവരണം കേരളത്തിൽ ഇടതുപക്ഷ സർക്കാർ അട്ടിമറിക്കുകയാണ്. സംവരണത്തിന്റെ ഭരണഘടനാ താല്‍പ്പര്യം പോലും പിഴുതെറിഞ്ഞാണ് സാമ്പത്തികം മാനദണ്ഡമാക്കി മേല്‍ജാതി സംവരണം നടപ്പാക്കിയിരിക്കുന്നത്.
 
    നിലവിലുള്ള ഒരു വിഭാഗത്തിന്റെയും സംവരണത്തെ ഈ നിയമം ഹനിക്കുന്നില്ലെന്നും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പൊതു മത്സര വിഭാഗത്തില്‍നിന്ന് 10% നീക്കി വയ്ക്കുകയാണ് ചെയ്തിട്ടുള്ളതെന്നുമുള്ള  മുഖ്യമന്ത്രിയുടെ വിശദീകരണം വസ്തുതക്ക് നിരക്കുന്നതല്ലെന്നും സോഷ്യൽ ഫോറം ദമാം കേരള സ്റ്റേറ്റ് പ്രസിഡന്റ് മൻസൂർ എടക്കാട്, ജനറൽ സെക്രട്ടറി മുബാറക് പൊയിൽ തൊടി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago
No Image

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

Kerala
  •  a month ago
No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago