HOME
DETAILS
MAL
മുന്നോക്ക സംവരണം സി പി എം വഞ്ചന; തൃത്താല മണ്ഡലം കെഎംസിസി
backup
October 31 2020 | 15:10 PM
റിയാദ്: സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജനാവിഭാഗത്തിന്റെ ഉയർച്ചയും അധികാര പങ്കാളിത്തവുമാണ് ഭരണഘടനാ ശിൽപികൾ സംവരണത്തിലൂടെ വിഭാവനം ചെയ്തതെന്നും എന്നാൽ, പുതിയ സംവരണത്തിലൂടെ സാമ്പത്തിക ഉന്നമനമെന്ന ഹിമാലയൻ വിഡ്ഢിത്തമാണ് സിപിഎം നടപ്പിലാക്കി കൊണ്ടിരിക്കുന്നതെ റിയാദ് തൃത്താല മണ്ഡലം കെഎംസിസി അഭിപ്രായപ്പെട്ടു.
ഇഎംഎസ് മുന്നോട്ടുവെച്ച ഈ സിദ്ധാന്തം സംവരണ തത്വത്തെ തന്നെ അട്ടിമറിക്കുന്നതാണ്. സംവരണ അട്ടിമറിക്കെതിരെ കേരളം പ്രതിഷേധിക്കുക തന്നെ ചെയ്യുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.
കെഎംസിസി സഊദി നാഷണൽ കമ്മിറ്റിയുടെ സുരക്ഷ സ്കീം, മണ്ഡലം തല ഉദ്ഘടനം, ബത്ത റമാദ് ഓഡിറ്റോറിയത്തിൽ പാലക്കാട് ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി തൃത്താല മണ്ഡലം ജനറൽ സെക്രട്ടറി സാദിഖിനെ ചേർത്ത് നിർവഹിച്ചു.
ഉസ്മാനാലി പാലത്തിങ്കൽ, റഫീഖ്, ഹനീഫ പട്ടാമ്പി, സുറുർ മുതുതല, മുസ്തഫ വാഫി, മുത്തുക്കുട്ടി തരൂർ, മുനീർ ഷൊർണുർ, ബാദുഷ എന്നിവർ സംസാരിച്ചു.
മണ്ഡലം ഭരവിഹകളായ റഷീദ്, ഹസ്സൈനാർ, നിസാർ, ഉമ്മർ, റൂവൈഷിദ്, അൻസാർ, ജലീൽ എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."