HOME
DETAILS
MAL
വീട്ടമ്മയുടെ മാലപൊട്ടിച്ച സംഭവം; പ്രതിയെ റിമാന്‍ഡ് ചെയ്തു
backup
May 15 2017 | 22:05 PM
മാറഞ്ചേരി: കഴിഞ്ഞ ദിവസം വീട്ടമ്മയുടെ മുഖത്തു മുളകുപൊടി എറിഞ്ഞു മാല പൊട്ടിച്ച സംഭവത്തില്‍ പിടിയിലായ പ്രതി പൊന്നാനി കൊല്ലന്‍പടി സ്വദേശി പടിഞ്ഞാറകത്തു യൂസഫിനെ (27 ) കോടതി പതിനഞ്ചു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മാറഞ്ചേരി കാഞ്ഞിരമുക്ക് തോട്ടുമുഖത്തു ക്ഷേത്രത്തിനടത്തു താമസിക്കുന്ന യുവതിയുടെ മാലയാണ് ബധിരനും മൂകനുമായ പ്രതി പൊട്ടിച്ചത്. മാലപൊട്ടിച്ചെങ്കിലും ലോക്കറ്റ് മാത്രമാണ് കയ്യില്‍ കിട്ടിയത്.
തലേദിവസം തന്നെ പ്രതി സ്ഥലം സന്ദര്‍ശിച്ചു കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നതായും മോട്ടോര്‍ സൈക്കിളിന്റെ നമ്പര്‍ പ്ലേറ്റ് മൂടിയിരുന്നതായും പെരുമ്പടപ്പ് സബ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ പറഞ്ഞു. മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ടാക്കാന്‍ പറ്റാത്തതാണ് പ്രതിയെ പിടികൂടാന്‍ നാട്ടുകാരെ സഹായിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."