HOME
DETAILS
MAL
കെഎംസിസിയുടെ ജീവകാരുണ്യ സേവനങ്ങൾ മഹത്തരം: അടൂർ പ്രകാശ് എം.പി
backup
October 31 2020 | 16:10 PM
ദമാം/തിരുവനന്തപുരം: പ്രവാസ ലോകത്ത് ദുരിതം അനുഭവിക്കുന്ന മലയാളികളുടെ ആശ്രയമായി മാറിയ കെ.എം.സി.സി അടക്കമുള്ള പ്രവാസി സംഘടനകൾ ലോകത്താകമാനമുള്ള മലയാളികളുടെ കാരുണ്യത്തിൻ്റെയും ഒത്തൊരുമയുടെയും പ്രതീകമാണെന്നും വിഡ് ലോക്ക് ഡൗൺ പ്രതിസന്ധി കാലത്ത് തെക്കൻ കേരളത്തിലെ ആറ്റിങ്ങൽ മണ്ഡലത്തിലടക്കം ആറ്റിങ്ങൽ കെയർ നടത്തിയ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ വിവിധ കെ.എം.സി.സി കമ്മിറ്റികൾ നൽകിയ സഹകരണം സ്മരണിയമാണെന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു. സഊദി അറേബ്യയിലെ അൽകോബാറിൽ
ഇക്കഴിഞ്ഞ ജൂലൈയിൽ റാക്ക ഏരിയ കെഎംസിസി കീഴിൽ സുരക്ഷാപദ്ധതി അംഗമായിരിക്കെ
മരണപ്പെട്ട ആറ്റിങ്ങൽ നഗരൂറിലെ അബ്ദുൽ ജബ്ബാറിന്റെ കുടുംബത്തിന് സഊദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി 2020 മരണാനന്തര ആനുകൂല്യമായ ആറ് ലക്ഷം രൂപയുടെ ചെക്ക് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം സി.സി അൽകോബാർ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് ഒ.പി ഹബീബ് ബാലുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പ്രൊഫ: തോന്നയ്ക്കൽ ജമാൽ മുഖ്യ പ്രഭാഷണം നടത്തി. കെ.എം സി.സി. അക്രബിയാ ഏരിയ പ്രസിഡൻറ് ഇസ്മായിൽ പുള്ളാട്ട്, ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ്, കെ പി സി സി എക്സിക്യൂട്ടീവ് അംഗം നഗരൂർ ഇബ്രാഹിം കുട്ടി, മുസ്ലിം ലീഗ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് ഹാഷിം കരവാരം. അൽകോബാർ കെ.എം സി.സി. സെക്രട്ടറി മുനീർ നന്തി, മുസ്ലിം ലീഗ് - യൂത്ത് ലീഗ് നേതാക്കളായ തകരപറമ്പ് നിസ്സാർ, പേരൂർ നാസർ, ഷാൻ പാങ്ങോട്, ജസീം തലവിള, അൻസർ പെരുമാതുറ, എം.കെ ഷിബിലി, നൗഫൽ അഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."