മലയാളിയായ വീട്ടു ഡ്രൈവർക്ക് വിവാഹത്തിന് വേദിയൊരുക്കി തൊഴിലുടമ; റിയാദിൽ വേറിട്ട വിവാഹ ചടങ്ങ്
റിയാദ്: വീട്ടു ഡ്രൈവറായ ജീവനക്കാരന്റെ വിവാഹത്തിന് വേദിയൊരുക്കി സ ഊദി കുടുംബം മാതൃകയായി. തലസ്ഥാനമായ റിയാദിലാണ് മലയാളിയായ ജീവനക്കാരന്റെ വിവാഹത്തിന് സ്വദേശീ കുടുംബം സ്വന്തം മകനെ പോലെ എല്ലാ വിധ സൗകര്യങ്ങളും ചെയ്തു നൽ കിയത്. കോവിഡ് മൂലം നാട്ടിൽ പോകുന്നതിനോ വിവാഹം നടത്തുന്നതിനോ സാധ്യമാകാത്ത സാഹചര്യത്തിലാണ് മലപ്പുറം കാരെക്കാട് വടക്കാമ്പുറം കല്ലുങ്ങൽ മജീദിന്റെ മകൻ തസ്ലീമിന്റെ ജീവിത സ്വപ്നങ്ങൾക്ക് വേദിയൊരുക്കാൻ സ്വന്തം തൊഴിലുടമ തന്നെ തയ്യാറായത്.
നാല് വർഷമായി റിയാദ് എക്സിറ്റ് മുപ്പതിൽ വീട്ടു ഡ്രൈവറായി ജോലി ചെയ്യുന്ന തസ്ലീം ഒന്നര വർഷം മുമ്പ് നാട്ടിൽ പോയപ്പോഴാണ് വിവാഹ നിശ്ചയം നടത്തിയത്. എന്നാൽ കോവിഡ് മൂലം നിശ്ചയിച്ച സമയത്ത് നാട്ടിലെത്താനോ വിവാഹം നടത്താനോ സാധ്യമായില്ല. വിമാന സർവ്വീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിൽ പല തവണ തിയതി മാറ്റി വെച്ചു. വിമാന സർവ്വീസ് പൂർണ്ണാർത്ഥത്തിൽ പുനരാരംഭിക്കാത്തതും നാട്ടിലെത്തിയാൽ തിരിച്ചു വരാനാവുമോ എന്ന ആശങ്കയുമാണ് തസ്ലീമിന്റെയും വധു അസ്മാബിയുടെയും കുടുംബങ്ങളെ ഓൺ ലൈൻ വഴി വിവാഹ കർമ്മം പൂർത്തിയാക്കാമെന്ന തീരുമാനത്തിലേക്കെത്തിച്ചത്.
അബ്ഹയിൽ ജോലി ചെയ്യുന്ന വധു അസ്മാബിയുടെ പിതാവ് അബ്ദുൽ ലത്തീഫിനും കോവിഡ് മൂലമുണ്ടായ യാത്രാ ബുദ്ധിമുട്ട് നില നിൽ ക്കുന്നതിനാൽ നാട്ടിലെത്താനായിരുന്നില്ല. ഇതെ തുടർന്ന് റിയാദിൽ ഒരു ഹോട്ടലിൽ വെച്ച് വിവാഹ കർമ്മങ്ങൾ ഓൺ ലൈനായി നടത്താൻ ഇരു കുടുംബങ്ങളും ധാരണയിലെത്തിയത്. എന്നാൽ വിവരമറിഞ്ഞ തൊഴിലുടമ ഫഹദ് സിയാദ് ഹസൻ അൽ മുഫ്ത ആ തീരുമാനത്തെ എതിർത്തു. സ ഊദി പാസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥൻ കൂടിയായ ഫഹദ് എന്റെ വീട്ടിൽ വെച്ചു തന്നെ വിവാഹം നടത്താമെന്നും ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കി നൽ കാമെന്നുമേറ്റു. വിവാഹ വസ്ത്രവും ഭക്ഷണവുമടക്കം എല്ലാം തന്നെ തൊഴിലുടമയും കുടുംബവും സ്വന്തം മകനെന്ന പോലെ ഒരുക്കി നൽ കി. വധുവിന്റെ പിതാവ് അബ്ദുൽ ലത്തീഫ് അബ് ഹയിൽ നിന്നും റിയാദിലെത്തുകയും റിയാദിലുള്ള സുഹൃത്തുക്കളും ബന്ധുക്കളുമടക്കമുള്ളവർ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.
വിവാഹ ദിവസത്തെ പതിവുകളൊന്നും തെറ്റിക്കാതെ സുഹൃത്തുക്കൾ വിവാഹ വസ്ത്രമണിയിച്ചു. തുടർന്ന് വരനെ നിക്കാഹിനായി പ്രത്യേകമൊരുക്കിയ വേദിയിലേക്ക് കൊണ്ട് വരികയും നാട്ടിലെന്ന പോലെ നിക്കാഹ് ചടങ്ങുകൾ നടത്തുകയും ചെയ്തു. വിശുദ്ധ ഖുർ ആനും സ്വർണ്ണവും മഹറായി നൽ കി. മതപണ്ഡിതന്മാരായ കോയ വാഫി വയനാട്, ഉമ്മർ ഫൈസി എന്നിവർ നിക്കാഹിന് കാർമ്മികത്വം നിർവ്വഹിച്ചു. നിക്കാഹിന് ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും തൊഴിലുടമ ഒരുക്കിയിരുന്നു. എൻ.ആർ.കെ ചെയർമാൻ അഷ് റഫ് വടക്കേവിള, മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ടയടക്കം റിയാദിലെ സാമൂഹ്യ, സാംസ്ക്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. തന്റെ ജീവിത സ്വപ്നങ്ങൾക്ക് തുണയായി മാറിയ സ്പോൺസറോടും കുടുംബത്തോടും തനിക്ക് തീർത്താൽ തീരാത്ത കടപ്പാടാണുള്ളതെന്നും കോവിഡ് നിയന്ത്രണങ്ങൾ നിക്കുന്നതോടെ നാട്ടിലേക്ക് തിരിക്കുമെന്നും തസ്ലീം പറഞ്ഞു. തൊഴിലുടമയുടെ നന്മ നിറഞ്ഞ പ്രവർത്തനത്തെ പ്രവാസ ലോകം ഏറെ സന്തോഷത്തോടെ യാണ് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."