പൊന്നാനി എ.വി ഹൈസ്കൂള്‍ ഇനി സ്മാര്‍ട്ട്;ഹൈടെക് ക്ലാസ് മുറികള്‍ സജ്ജമായി
പൊന്നാനി: പൊന്നാനി എ.വി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്മാര്ട്ടാവാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈടെക് ക്ലാസ് മുറികളുടെ പ്രവര്‍ത്തനോദ്ഘാടനം സ്കൂളില്‍ നടന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് എ.വി. ഹൈസ്കൂള്‍ ഭൗതിക സാഹചര്യവികസനത്തില്‍ മുന്നേറാനൊരുങ്ങുന്നത്. 2017-18 വര്‍ഷത്തില്‍ മുപ്പതോളം ക്ലാസ് മുറികള്‍ ഹൈട്ടക്കാക്കി ഉയര്‍ത്തും. നിലം ടൈല്‍ വിരിച്ച് മനോഹരമാക്കുകയും ക്ലാസുകളില്‍ ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും.
അറുപതിനായിരം രൂപയാണ് ഒരു ക്ലാസ് മുറിയുടെ നവീകരണ ചെലവ്. പൂര്‍ണമായും പൊതുജനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കി കൊണ്ടാണ് പ്രവൃത്തികള്‍ നടത്തുക. സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ പ്രവര്‍ത്തനോദ്ഘാടനം പ്രവര്‍ത്തന ഫണ്ട് കൈമാറിക്കൊണ്ട് ഇസ്മയില്‍ ബഷീര്‍ നിര്‍വഹിച്ചു. വി.എസ്.സുധര്‍മന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഉണ്ണി മാധവന്, ഹെഡ്മിസ്ട്രസ് പി.വി.വിജയകുമാരി, ഷൈലു മണികണ്ഠന്, പി.വി.അയ്യൂബ്, വി.രാമകൃഷ്ണന്, ചൈത്ര ഉണ്ണി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."