HOME
DETAILS
MAL
മഴക്കാല പൂര്‍വ ശുചീകരണം; വകുപ്പ് തലവന്‍മാരുടെ യോഗം ചേര്‍ന്നു
backup
May 15 2017 | 22:05 PM
പൊന്നാനി: മഴക്കാല പൂര്‍വ ശുചീകരണത്തിന് മുന്നൊരുക്കവുമായി പൊന്നാനി നഗരസഭയില്‍ വകുപ്പ് തല മേധാവികളുടെ യോഗം ചേര്‍ന്നു. നഗരസഭയില്‍ ഈ മാസം 10 മുതല്‍ 20 വരെ മഴക്കാല പൂര്‍വ ശുചീകരണ തീവ്ര യജ്ഞം നടക്കുകയാണ്. 20ന് ശുചിത്വ ഹര്‍ത്താല്‍ നടത്താനും നഗരസഭ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പ് മേധാവികളുടേയും യോഗം നഗരസഭ സംഘടിപ്പിച്ചത്. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.കെ മനോജ്, എച്ച്.ഐ സക്കീര്‍ ഹുസൈന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."