HOME
DETAILS

കേരളം @ 64

  
backup
October 31 2020 | 23:10 PM

354646-2020-nov

 


1956 നവംബര്‍ ഒന്ന്, മലയാളിക്ക് അവിസ്മരണീയ ദിനം. ഐക്യകേരളം എന്ന ആശയം സഫലീകൃതമായി. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി വേര്‍തിരിഞ്ഞു കിടന്ന ദേശങ്ങള്‍ ഒന്നായി. ഭാഷകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനഃസംഘടന നടന്നതിന്റെ ഭാഗമായിട്ടായിരുന്നു കേരളപ്പിറവി.
'പദം പദം ഉറച്ചു നാം
പാടിപ്പാടിപ്പോവുക
പാരിലൈക്യ കേരളത്തിന്‍
കാഹളം മുഴക്കുവാന്‍...
...................................
ജനാധിപത്യ കാഹളം
ജയിക്കുമൈക്യകേരളം
ഏറുമൈക്യ ശക്തിതന്‍
ശോഭനവലാഹകള്‍
പാറിടട്ടെ വിണ്ണിലൈക്യ-
കേരളപ്പതാകകള്‍... '
-എന്നിങ്ങനെ പി. ഭാസ്‌കരന്‍ മാസ്റ്ററുടെ 'ഐക്യകേരള ഗാന'ത്തിലെ വരികള്‍ മലയാളിയുടെ മനസില്‍ നിറഞ്ഞു.
ഭാഷാടിസ്ഥാനത്തില്‍ കേരളം പിറവികൊണ്ടതോടെ മലയാളികള്‍ കാലദേശങ്ങള്‍ക്കതീതമായി വളര്‍ന്നു. മലയാളിയുടെ ചിന്തയില്‍ പുതിയ ഭൂമിയും ആകാശവും രൂപംകൊണ്ടു. ലോകത്തിന്റെ ഏതു കോണിലും മലയാളിയുടെ സാന്നിധ്യമുണ്ടായി. പല രാജ്യങ്ങളുടെയും വികസനത്തിലും നേട്ടങ്ങളിലും മലയാളിയുടെ കഠിനാധ്വാനം അടയാളപ്പെട്ടു. കേരളത്തെപ്പറ്റി മതിപ്പോടെ അന്യനാട്ടുകാര്‍ സംസാരിച്ചു തുടങ്ങി. കേരളമോഡല്‍ വികസനം അന്തര്‍ദേശീയതലത്തില്‍ ചര്‍ച്ചചെയ്യാന്‍ തുടങ്ങി. കേരളത്തിന്റെ പ്രകൃതിഭംഗിയും കാലാവസ്ഥയും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതായി. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തിന് പ്രചാരം വര്‍ധിച്ചു.

ചരിത്രവഴി
കേരള വിശേഷണങ്ങളില്‍ അനേകം അടരുകളുണ്ട്.
'നാനാജാതി മതങ്ങള്‍കേകം
നാകം തീര്‍ത്തൊരു കേരളമേ
തമ്മില്‍ ചേരാത്തവയെപ്പലപല
താവളമേകിയിരുത്തീ നീ..' -കേരളീയമായ ഒരനുഭവത്തിനകത്ത് അനേകം അനുഭവരൂപങ്ങളുണ്ട് എന്നാണ് പരുഷമായ ഈ നിരീക്ഷണത്തിന്റെ ഒരര്‍ത്ഥം'(എം.എന്‍ വിജയന്റെ കേരളീയം എന്ന ലേഖനം).
1921 ജൂണില്‍ ബോംബെയില്‍ നടന്ന കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണം എന്ന ആശയത്തിന് തുടക്കം കുറിച്ചത്. 1928 - ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സംസ്ഥാനവിഭജനം ഭാഷാടിസ്ഥാനത്തിലാക്കണമെന്ന നിലപാട് സ്വീകരിച്ചു. നാട്ടുരാജ്യ സംയോജന നിമയമമനുസരിച്ച് 1949 - ല്‍ തിരുവിതാംകൂറും കൊച്ചിയും ഒന്നിച്ചുചേര്‍ത്തു. കൊച്ചിയും മലബാറും തിരുവിതാംകൂറിലെ അവശേഷിച്ച ഭാഗങ്ങളും ദക്ഷിണകര്‍ണാടകത്തിലെ കാസര്‍കോടും ചേര്‍ത്ത് 1956 നവംബര്‍ ഒന്നിന് കേരളസംസ്ഥാനം രൂപീകൃതമായി.
കേരളം പിന്നിട്ട ആറുപതിറ്റാണ്ടുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, വികസനരംഗത്ത് കിതപ്പിന്റെ കഥയാണ് പറയാനുള്ളത്. രാഷ്ട്രീയപരമായ ഇച്ഛാശക്തിയുടെ പരാജയമാണ് ഇതിന് മുഖ്യകാരണം. വിദ്യാഭ്യാസ - ആരോഗ്യരംഗങ്ങളില്‍ നേടിയ പുരോഗതിക്ക് തുടര്‍ച്ചയില്ലായ്മ പല സന്ദര്‍ഭങ്ങളിലുമുണ്ടായി. ഭരണകൂടങ്ങളുടെ തെറ്റായ സമീപനങ്ങള്‍ ഏറെയും ബാധിച്ചത് കാര്‍ഷിക ഉല്‍പാദന രംഗത്താണ്. വ്യവസായമേഖലയുടെ ത്വരിത വളര്‍ച്ചയ്ക്ക് ആവശ്യമായ അടിസ്ഥാനഘടകങ്ങള്‍ ഉണ്ടായിട്ടും ഭരണകൂടങ്ങള്‍ അവ പ്രയോജനപ്പെടുത്തുന്നതില്‍ ശ്രദ്ധകാണിച്ചില്ല. കേരളത്തിന്റെ പ്രകൃതിസമ്പത്തും മാനവവിഭവശേഷിയും അടിസ്ഥാനമാക്കുമ്പോള്‍ ക്രിയാത്മകമായ വികസന സമീപനം കേരളത്തിന് രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ ഭാഗം തന്നെയാണ് മലബാറിന്റെ വികസനത്തിലും സംഭവിച്ചത്.
കാര്‍ഷികമേഖലയിലും വ്യവസായരംഗത്തും കാതലായ മാറ്റങ്ങളിലേക്ക് ശ്രദ്ധപതിപ്പിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം വളര്‍ച്ചയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ സജ്ജമാക്കുന്നതില്‍ സംസ്ഥാനം വലിയ താല്‍പര്യം പ്രകടിപ്പിച്ചില്ല. കേരളത്തില്‍ തുടങ്ങിയ വലിയ വ്യവസായങ്ങളെല്ലാം ഒട്ടുമിക്കതും പരിസ്ഥിതി പ്രശ്‌നങ്ങള്‍കൊണ്ടും നിരന്തരമായുണ്ടായ തൊഴില്‍പ്രശ്‌നത്തിലും പ്രതിസന്ധികളിലായി. വികസനപദ്ധതികളില്‍ സമവായമില്ലാത്തതാണ് കേരളത്തില്‍ വ്യവസായപദ്ധതികള്‍ നേരിടുന്ന പ്രധാനപ്രശ്‌നം.


രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുല്‍ കലാം കേരളം സന്ദര്‍ശിച്ചപ്പോള്‍ സമഗ്രവികസനത്തെ മുന്‍നിര്‍ത്തി അക്കാലത്ത് പത്തിനപരിപാടി നിര്‍ദേശിക്കുകയുണ്ടായി. ഐ.ടി ഉല്‍പന്നങ്ങളുടെ വികസനവും വിപണനവും, പ്രവാസി മലയാളികള്‍ അടക്കമുള്ളവരുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍, തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള ജലപാത, ആഴക്കടല്‍ മത്സ്യബന്ധനവും അനുബന്ധവ്യവസായങ്ങളും, ആരോഗ്യ - ശാസ്ത്ര - തീര്‍ഥാടന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന ടൂറിസം, പാരാ മെഡിക്കല്‍ ജീവനക്കാര്‍ക്ക് മികച്ച പരിശീലനം, ആയുര്‍വേദത്തിന്റെയും ഔഷധങ്ങളുടെയും വികസനം, തീരഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യവികസനം, നാളികേരം, റബ്ബര്‍, കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, ബഹിരാകാശത്ത് സര്‍ക്കാരും ഐ.എസ്.ആര്‍.ഒയും ചേര്‍ന്നുള്ള പുതിയസംരംഭങ്ങള്‍ തുടങ്ങിയവയായിരുന്നു മുന്‍ രാഷ്ട്രപതി സമഗ്രവികസനത്തിന് നിര്‍ദേശിച്ച കാര്യങ്ങള്‍.


ആയുര്‍ദൈര്‍ഘ്യം, സമ്പൂര്‍ണ സാക്ഷരത, കുറഞ്ഞ മരണനിരക്ക് എന്നിങ്ങനെ മാനവവികസന നേട്ടങ്ങള്‍ കൈവരിക്കാന്‍ കേരളത്തിന് സാധിച്ചു. എങ്കിലും ദാരിദ്ര്യം, തൊഴിലില്ലായ്മ, പരിസ്ഥിതി പ്രശ്‌നങ്ങള്‍, സാമ്പത്തികപ്രശ്‌നങ്ങള്‍ എന്നിവയില്‍ ഇപ്പോഴും വേണ്ടത്ര ഉയര്‍ച്ചനേടാന്‍ കഴിഞ്ഞില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കുന്നുണ്ടെങ്കിലും നിക്ഷേപങ്ങളുടെ അഭാവം കേരളത്തെ ഗുരുതരമായി ബാധിക്കുന്നു.
വര്‍ഷം മുഴുവന്‍ ജോലി ചെയ്യാവുന്ന കാലാവസ്ഥ, വിദ്യാഭ്യാസവും ആരോഗ്യവുമുള്ള ജനം, ജൈവസമൂഹത്തിന്റെ കലവറ എന്നിങ്ങനെയുള്ള ക്രിയാത്മക ഘടകങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേരളം പിറകില്‍ത്തന്നെ നില്‍ക്കുന്നു. പുറംനാടുകളില്‍ മലയാളികള്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ അത്ഭുതാവഹമാണ്. പക്ഷേ, കേരളത്തിന് അവരുടെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? കാരണം ഇത്തരം വിഷയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ജാഗരൂകരല്ല.
ഉല്‍പാദരംഗത്തെ മുരടിപ്പാണ് കേരളത്തിലെ വിഭവപ്രതിസന്ധികള്‍ രൂക്ഷമാക്കുന്നത്. കൃഷിയും വ്യവസായവും വഴിമുട്ടിനില്‍ക്കുന്ന ഘട്ടത്തിലെല്ലാം ഗള്‍ഫ് പൊലിമയാണ് കേരളത്തെ താങ്ങിനിര്‍ത്തിയതും; നിര്‍ത്തുന്നതും. ഇത് എക്കാലവും നിലനില്‍ക്കുന്ന പരിഹാരമാര്‍ഗമല്ല. സേവനരംഗത്തുണ്ടായ വളര്‍ച്ചയും ഗുണമേന്മയും ഉല്‍പാദനമേഖലയില്‍ കൊണ്ടുവരാന്‍ കഴിയാത്തതാണ് കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൊന്ന്. വിദ്യാഭ്യാസ - ആരോഗ്യ നിലവാരം ഉയര്‍ന്ന ജനതയ്ക്ക് ഉല്‍പാദനക്ഷമയും ഊര്‍ജ്ജസ്വലതയും ഉപയോഗപ്പെടുത്താന്‍ സാധിക്കേണ്ടതാണ്. പക്ഷേ, കേരളത്തില്‍ അത് സംഭവിക്കുന്നില്ല.


സര്‍ക്കാര്‍ മേഖലയില്‍ മാത്രം തൊഴില്‍ സ്വപ്നം ലക്ഷ്യമാക്കുന്നവരുടെ നാടാണ് ഇപ്പോഴും കേരളം. ലോകരാജ്യങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളിലേക്ക് ശ്രദ്ധകൊടുക്കുന്ന യുവത്വത്തിന് മാത്രമേ, തൊഴില്‍പ്രശ്‌നത്തില്‍ കാതലായ മാറ്റം വരുത്താന്‍ സാധിക്കൂ. ഉത്തരവാദിത്വത്തോടെയുള്ള സ്വയം വിമര്‍ശനമാണ് കേരളം ആറുപതിറ്റാണ്ടുകൊണ്ടു പഠിക്കാത്ത പാഠങ്ങളിലൊന്ന്. ഉപഭോഗപ്രധാനമായ വികസനവ്യവസ്ഥയ്ക്ക് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് പകരം സാധാരണക്കാരെ ഉള്‍ക്കൊള്ളുന്ന, സാമൂഹ്യയുക്തിയാല്‍ നിയന്ത്രിതമാകുന്ന വികസനപ്രക്രിയയാണ് കേരളത്തിന് ആവശ്യമുള്ളത്. ഇത്തരമൊരു ജനപക്ഷ വികസന പദ്ധതികള്‍ ഇനിയും കേരളത്തില്‍ രൂപപ്പെട്ടുവരേണ്ടതുണ്ട്. ഭരണകൂട നിര്‍മിതികളും വികസന കാഴ്ചപ്പാടും ചരിത്രപരമായ പരിശോധനയ്ക്ക് ഇനിയും വിധേയമാക്കേണ്ടതുണ്ട്.


മാനവികതയിലും മനുഷ്യപക്ഷത്തും നില്‍ക്കുന്ന സാംസ്‌കാരികവും രാഷ്ട്രീയവുമായ പൊതുനിലപാടുകള്‍ കേരളം നേടിയ മുന്നേറ്റമാണ്. ഇതോടൊപ്പം സ്ത്രീവിദ്യാഭ്യാസത്തിലും ഭരണതലങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തത്തിലും വലിയ തോതിലുള്ള മുന്നേറ്റവും നടത്താന്‍ സാധിച്ചു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അഭിമാനിക്കാന്‍ കഴിയുന്ന നേട്ടമാണിത്.
നാടിന്റെ വികസനത്തെ ഉള്‍ക്കൊള്ളാനും അതനുസരിച്ചുള്ള വികസനസങ്കല്‍പങ്ങള്‍ തിരുത്തിക്കുറിക്കാനുമുള്ള ഇച്ഛാശക്തി നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകൂടങ്ങളും പ്രകടിപ്പിച്ചാല്‍ പ്രതിസന്ധികള്‍ തരണം ചെയ്ത് കേരളത്തിന് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago