ഫേസ്ബുക്ക് പ്രണയം: വീടുവിട്ടിറങ്ങിയ യുവതിയെ ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോയി
വളാഞ്ചേരി: ഫേസ്ബുക്ക് പ്രണയം വീടുവിട്ടിറങ്ങിയ യുവതിയെ ബന്ധുക്കള്‍ എത്തി കൂട്ടിക്കൊണ്ടുപോയി.
ഫേസ്ബുക്കിലൂടെ പരിചയപെട്ട കാമുകനെ തേടി വളാഞ്ചേരിയില്‍ എത്തി കാമുകനെ കാണാതെ മഹിളാ മന്ദിരത്തില്‍ അഭയം തേടിയിരുന്ന വൈക്കം സ്വദേശിയായ 25 കാരിയെയാണ് ബന്ധുക്കള്‍ എത്തി കൂട്ടിക്കൊണ്ടുപോയത്. ഫേസ്ബുക്കിലൂടെ പ്രണയിച്ച യുവാവിനെ തേടി വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ എത്തി കാമുകനെ ഫോണില്‍ വിളിച്ച് താന്‍ നില്ക്കുന്ന സ്ഥലം പറഞുകൊടുത്തു. എന്നാല്‍ ഏറെ നേരം കഴിഞിട്ടും കാമുകന് എത്താതിനെ തുടര്‍ന്ന് തിരിച്ച് വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
യുവാവ് മുങ്ങിയതാണെന്ന് മനസിലായ യുവതി എന്തുചെയ്യണമെന്ന് അറിയാതെ ബസ് സ്റ്റാന്‍ഡില്‍ അലഞ്ഞുതിരിയുമ്പോഴാണ് വളാഞ്ചേരി സ്റ്റേഷനിലെ സിവില്‍ പൊലിസ് ഒഫീസറായ മണിരാജിന്റ ശ്രദ്ധയില്‍ പെട്ടത്. എസ്.ഐ ബഷീര്‍ ചിറക്കലിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് യുവതിയെ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി താന്‍ പ്രണയത്തിലാണെന്നും യുവാവിന്റെ ആവശ്യപ്രകാരമാണ് വളാഞ്ചേരിയില്‍ എത്തിയത് എന്നും യുവതി പൊലിസിനോട് പറഞു.
ബസ് സ്റ്റാന്‍ഡില്‍ വെച്ച് യുവതിയെ കണ്ട കാമുകന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. യുവതിയെ പിന്നീട് തവനൂര്‍ മഹിളാമന്ദിരത്തില്‍ താമസിപ്പിച്ചു. രാത്രിയോടെ ബന്ധുക്കള്‍ എത്തി കൂട്ടിക്കൊണ്ടുപോയി. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ വൈക്കം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."