ബംഗാളിലെ സിംഗൂര്‍ സമരം അനാവശ്യമായിരുന്നുവെന്ന് മുകുള്‍ റോയ്
കൊല്‍ക്കത്ത: ബംഗാളില്‍ 34 വര്‍ഷം നീണ്ട ഭരണത്തില്‍നിന്ന് സി.പി.എമ്മിനെ താഴെയിറക്കാനും മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റാനും ഇടയാക്കി സിംഗൂര്‍ സമരം വലിയ തെറ്റായിരുന്നുവെന്ന് മുന്‍ തൃണമൂല്‍ നേതാവും ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ മുകുള്‍ റോയ്.
സിംഗൂര്‍ സമരംകാരണം വ്യാവസായിക മേഖലക്കോ അല്ലെങ്കില്‍ കാര്‍ഷിക മേഖലക്കോ ഒരുതരത്തിലുള്ള ഉപകാരവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിംഗൂരില്‍ ബി.ജെ.പിയുടെ കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സിംഗൂരില്‍ പൊതുജന കണ്വന്ഷന് നടത്തുന്നതുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2006ലും 2007ലും സിംഗൂരിനെ ചൊല്ലി ബംഗാളില്‍ ഭരണകക്ഷിയായ സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സംസ്ഥാനത്ത് ടാറ്റ ഗ്രൂപ്പിന് നാനോ കാര്‍ നിര്‍മാണ ശാല തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉയര്‍ന്നത്. സിംഗൂര്‍ സമരം നടത്തിയത് മമതക്ക് പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നു. സമരം പൂര്‍ണമായും ശരിയല്ലെന്നുതന്നെയാണ് തന്റെ അഭിപ്രായമെന്നും മുകുള്‍ റോയ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ പോലും സിംഗൂര്‍ സമരത്തെ താന്‍ അനുകൂലിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."