പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
പൊന്നാനി: പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി പൊന്നാനി നഗരസഭ. നഗരസഭയിലെ അര്‍ഹരായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
പൊന്നാനി നഗരസഭ 2016- 17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. 7, 8 ക്ലാസില്‍ പഠിക്കുന്ന 109 വിദ്യാര്‍ഥികള്‍ക്ക് മേശയും കസേരയും 30 പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളുകളുമാണ് വിതരണം ചെയ്തത്. സെക്യൂരിറ്റി ഗാര്‍ഡ്, പ്രീ റിക്രൂട്ട് മെന്റ് പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പൊന്നാനി നഗരസഭയില്‍ വെച്ച് നടന്ന വിതരണം നഗരസഭ അധ്യക്ഷന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ വി.രമാദേവി അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ടി. മുഹമ്മദ് ബഷീര്‍, ഒ.ഒ ഷംസു, ഷീനാ സുദേശന്‍, വരുണ്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."