അണ്ണാ ഡി.എം.കെയില്‍ വീണ്ടും വിമത ശബ്ദം: രണ്ട് നേതൃത്വം പാര്‍ട്ടിയെ നശിപ്പിക്കും
മധുര: അണ്ണാ ഡി.എം.കെയില്‍ നേതൃത്വത്തിനെതിരേ വിമത ശബ്ദം ഉയരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനമാണ് നേതൃത്വത്തിനെതിരായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുള്ളത്.
അണ്ണാ ഡി.എം.കെയുടെ മുതിര്‍ന്ന നേതാവും മധുര മുന്‍മേയറുമായ വി. രാജന് ചെല്ലപ്പയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് നേതൃത്വത്തിനെതിരേ കലാപമുയര്‍ത്തിയത്.
തെരഞ്ഞെടുപ്പിലെ ദയനീയമായ സാഹചര്യം പരിഗണിച്ച് നേതൃത്വം അടിയന്തരമായി മാറണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
പാര്‍ട്ടിയില്‍ രണ്ട് നേതൃത്വമുണ്ടാകുന്നത് ഒരുതരത്തിലും സഹായകമാകില്ല. പല നിര്‍ണായക സന്ദര്‍ഭങ്ങളിലും അടിയന്തര തീരുമാനം കൈകൊള്ളാന്‍ കഴിയില്ല. അതുകൊണ്ട് ഒരു അധ്യക്ഷനാണ് പാര്‍ട്ടിക്ക് ആവശ്യം. നിലവില്‍ രണ്ട് നേതാക്കള്‍ നേതൃത്വത്തെ ഭരിക്കുന്നതുകാരണം പാര്‍ട്ടി ക്ഷീണിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജന് ചെല്ലപ്പയുടെ പരാമര്‍ശത്തോട് കൂടുതലെന്തെങ്കിലും പ്രതികരിക്കാന്‍ മുഖ്യമന്ത്രി പളനിസ്വാമി തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."