HOME
DETAILS
MAL
മാലിന്യപ്രശ്നം: നഗരസഭാ മാര്‍ച്ച് നടത്തി
backup
May 15 2017 | 22:05 PM
തിരൂര്‍: നഗരത്തിലെയും മാര്‍ക്കറ്റിലെയും മാലിന്യ പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് തിരൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ നേത്യത്വത്തില്‍ തിരൂര്‍ നഗരസഭാ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. തിരൂര്‍ കിഴക്കേ അങ്ങാടിയിലെയും മാര്‍ക്കറ്റ് റോഡിലെയും ഇരുഭാഗത്തെയും ഓടകളില്‍ നിന്നുള്ള മാലിന്യം മഴവെള്ളത്തില്‍ കലര്‍ന്ന് കടകളിലേക്ക് ഒലിച്ചുവരുന്ന സാഹചര്യത്തിലാണ് ചേമ്പര്‍ ഓഫ് കൊമേഴ്സ് സമരരംഗത്തിറങ്ങിയത്. മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടായിരുന്നു സമരം. ചേമ്പര്‍ പ്രസിഡന്റ് പി.എ ബാവ ഉദ്ഘാടനം ചെയ്തു. പി.പി അബ്ദുറഹ്മാന്, സി. മമ്മി, സമദ് പ്ലസന്റ്, കെ.വൈ കുഞ്ഞാപ്പ, എം. മൊയ്തുഷ, എ.പി മുനീര്‍, അതിയത്തില്‍ ലത്തീഫ്, കെ.പി ജിംഷാദ്, കെ.അബ്ദുല്‍റഷീദ്, നിസാര്‍, ഹനീഫ, അലി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."