സ്വന്തമായി കെട്ടിടമുണ്ടായിട്ടും ഐ.എച്ച്.അര്.ഡി കോളജ് വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍
തൊടുപുഴ: സ്വന്തമായി കെട്ടിടമുണ്ടായിട്ടും തൊടുപുഴ ഐ എച്ച് അര് ഡി കോളജ് പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍. അസൗകര്യങ്ങളുടെ നടുവിലാണ് വാടക കെട്ടിടത്തില്‍ വിദ്യാര്‍ഥികള്‍ കഴിഞ്ഞ് കൂടുന്നത് .
16 വര്‍ഷമായി വാടക കെട്ടിടത്തിലാണ് സ്ഥിതിചെയ്യുന്നത്. തൊടുപുഴ മാരിയില്കലുങ്കില് സ്ഥിതി ചെയ്യുന്ന ഐ.എച്ച്.അര്.ഡിയുടെ സെല്‍ഫ് ഫിനാന്‍സിങ് കോളജാണ് ഈ ദുരവസ്ഥ നേരിടുന്നത്. 2000 ലാണ് ഈ കോളജ് ആരംഭിച്ചത്. നിലവില്‍ അമ്പത്തി 9000 രൂപ പ്രതിമാസം വാടക നല്‍കിയാണ് ഈ കോളജ് മുന്നോട്ട് പോകുന്നത്. ഇത്തരത്തില്‍ ഏഴ് ലക്ഷത്തി എണ്ണായിരം രൂപയാണ് ഒരു വര്‍ഷം വാടകയിനത്തില്‍ മാത്രം കോളജ് ചില വാക്കുന്നത്. മുട്ടത്ത് സ്ഥിതി ചെയ്യുന്ന ഐ.എച്ച്.അര്.ഡി സ്കൂളിന് സമീപത്തായി രണ്ടര കോടി രൂപ മുതല്‍ മുടക്കി കോളജിനായി കെട്ടിടം പണിതെങ്കിലും ഇപ്പോള്‍ കാട് കയറി നശിക്കുകയാണ്. 2015 ല്‍ പണികള്‍ പൂര്‍ത്തീകരിച്ച് കിടക്കുന്നതാണ് ഈ കെട്ടിടം.
ഒമ്പത് ക്ലാസ് മുറികളും മറ്റ് സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് ഈ കെട്ടിടം പണിച്ചിപ്പിച്ചിട്ടുള്ളത്. മാരിക്കലുങ്കില്‍ വാടകക്കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന കോളജ് ഇവിടേക്ക് മാറ്റണമെങ്കില്‍ നാല് ക്ലാസ് മുറികളും ശുചി മുറിയും ഒരു ലൈബ്രറി മുറിയും സ്ഥാപിക്കേണ്ടതായിട്ടുണ്ട്. 13 ക്ലാസ് മുറികളാണ് ആകെ വേണ്ടത്. ഈ കെട്ടിടം പണിയുന്നതിനായി അമ്പത് ലക്ഷം രൂപ വകയിരുത്തി പി ഡബ്ല്യു ഡി രൂപരേഖകയും തയ്യാറാക്കിയിട്ടുള്ളതാണ്.
എന്നാല്‍ ടെണ്ടര്‍ നടപടികളിലേക്ക് കടന്നിട്ടില്ല. ബാക്കി പണികള്‍ കൂടി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്കിയിട്ടുള്ളതാണെന്ന് ജൂനിയര്‍ സൂപ്രണ്ട് കമാല്‍ പറഞ്ഞു.പുതിയ കെട്ടിടത്തിലേക്ക് കോളജ് മാറ്റിയാല്‍ ഒന്നിലധികം ബാച്ചുകള്‍ തുടങ്ങി നല്ല രീതിയില്‍ മുന്നേറ്റം നടത്താന്‍ ഈ കോളജിനാകും. എത്രയും വേഗം കോളജ് മുട്ടത്തേക്ക് മാറ്റി സ്ഥാപിച്ച് മികച്ച രീതിയില്‍ മുന്നേറ്റം നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."