ബിഹാറിന് പുറത്ത് എന്‍.ഡി.എയുമായി ജെ.ഡി.യുവിന് സഖ്യമില്ല: നിതീഷ്
പട്‌ന: കേന്ദ്രസര്‍ക്കാരില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് അസ്വസ്ഥനായ ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ നിലപാട് കടുപ്പിക്കുന്നു.
ബിഹാറിലൊഴികെ മറ്റെവിടേയും ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ ഭാഗമാകാന്‍ ജെ.ഡി.യു തയാറല്ലെന്ന് അദ്ദേഹം ഇന്നലെ പരസ്യമായി പ്രഖ്യാപിച്ചു.
ജെ.ഡി.യുവിന്റെ ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏതാണ്ട് നാല് മണിക്കൂര്‍ നേരം പ്രവര്‍ത്തകരുമായി സംസാരിച്ച അദ്ദേഹം, ബി.ജെ.പിക്കു മുന്‍പില്‍ കീഴടങ്ങേണ്ടതില്ലെന്നും വ്യക്തമാക്കി. ഒരു വര്‍ഷത്തിനകം ജാര്‍ഖണ്ഡ്, ഹരിയാന, ഡല്‍ഹി, ജമ്മുകശ്മിര്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പി മുന്നണിയില്‍ മത്സരിക്കാന്‍ ഒരുക്കമല്ലെന്നാണ് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടിവില്‍ നിതീഷ് കുമാര്‍ വ്യക്തമാക്കിയത്.
ബിഹാറിന് പുറത്ത് ജെ.ഡി.യുവിന്റെ അടിത്തറ വളര്‍ത്താനുള്ള ശ്രമം സജീവമാക്കും. അരുണാചല്‍ പ്രദേശില്‍ ഏഴ് സീറ്റുകളില്‍ വിജയിക്കാനായത് ജെ.ഡി.യുവിന് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടായിട്ടുണ്ട്. അരുണാചലില്‍ സംസ്ഥാന പാര്‍ട്ടി പദവി ജെ.ഡി.യുവിന് ലഭിച്ചിട്ടുണ്ട്.
2014 വരെ ജാര്‍ഖണ്ഡില്‍ രണ്ട് നിയമസഭാംഗങ്ങള്‍ ജെ.ഡി.യുവിനുണ്ടായിരുന്നു. ബി.ജെ.പിയുമായി സഖ്യമില്ലാതിരുന്നിട്ടുകൂടി ചില സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിന്റെ അടിസ്ഥാനത്തിലാണ് ബിഹാറിന് പുറത്ത് എന്‍.ഡി.എ വേണ്ട എന്ന നിലപാട് സ്വീകരിക്കാന്‍ ജെ.ഡി.യു തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."