വെസ്റ്റ്ബാങ്കിന്റെ ഭാഗങ്ങള്‍ ഇസ്റാഈലിന് അവകാശപ്പെട്ടതെന്ന് യു.എസ്
വാഷിങ്ടണ്‍: വെസ്റ്റ്ബാങ്കിന്റ ചില ഭാഗങ്ങളില്‍ ഇസ്റാഈലിന് അവകാശമുണ്ടെന്ന് യു.എസ് അംബാസിഡര്‍ ഡേവിഡ് ഫ്രീഡ്മെന്. ന്യൂയോര്‍ക്ക് ടൈംസിന് നല്കിയ അഭിമുഖത്തിലാണ് ഡേവിഡ് ഫ്രീഡ്മെന് അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്.
വെസ്റ്റ്ബാങ്കിലെ ചില ഭാഗങ്ങള്‍ ഇസ്റാഈലിനോട് ചേര്‍ക്കുന്നതില്‍ തെറ്റില്ല. അതിന് ഇസ്റാഈലിന് അവകാശമുണ്ട്. എന്നാല്‍ വെസ്റ്റ്ബാങ്കില്‍ മുഴുവനായി അവകാശവാദമുന്നയിക്കാന്‍ ഇസ്റാഈലിനാവില്ലെന്നും യു.എസ് അംബാസിഡര്‍ വ്യക്തമാക്കി.
ഇസ്റാഈലിന്റെ അധിനിവേശത്തിന് കരുത്തേകുന്നതാണ് യു.എസിന്റെ നിലപാടെന്ന് ഫലസ്തീന് പ്രതികരിച്ചു.
ഫലസ്തീന് മേലുള്ള ഇസ്റാഈല്‍ അധിനിവേശങ്ങളെ ന്യായീകരിക്കുന്നതാണ് യു.എസ് അംബാസിഡറുടെ പ്രതികരണമെന്ന് ഫലസ്തീന് ലിബറേഷന്‍ ഓര്‍ഗനൈസേഷനും അഭിപ്രായപ്പെട്ടു.
1967ലാണ് ഫലസ്തീന്റെ ഭാഗമായിരുന്ന വെസ്റ്റ്ബാങ്ക് ഇസ്റാഈല്‍ കൈയേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."