HOME
DETAILS

ഹൃദ്രോഗവും പുകവലിയും

  
backup
September 15 2018 | 20:09 PM

hrudhrogavm-pukavaliyum

ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രക്രിയയാണ് പുകവലി. ഓരോ തവണ ഉള്ളിലേക്ക് വലിച്ചെടുക്കുന്ന പുകയിലും രണ്ടായിരത്തില്‍പ്പരം രാസഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. നിക്കോട്ടിന്‍ കൂടാതെ പുക മാത്രം വമിക്കുന്ന കത്തിയെരിയലിന്റെ ഫലമായി കാര്‍ബണ്‍ മോണോക്‌സൈഡ്, ടാര്‍ തുടങ്ങിയ അനേകം മാരക വിഷവസ്തുക്കളും ഉണ്ടാകുന്നു. വിഷവാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് രക്തവുമായി കലരുന്നത് ശരീരത്തിലെ പ്രധാന അവയവങ്ങള്‍ക്കും പ്രവര്‍ത്തന മാന്ദ്യം ഉണ്ടാക്കുന്നു. ശ്വാസകോശാര്‍ബുദം, ബ്രോങ്കൈറ്റിസ്, എംഫിസിമ, രക്തധമനി വീക്കം, ഹൃദയാഘാതം തുടങ്ങിയ പ്രത്യാഘാതങ്ങളുമുണ്ടാകുന്നു. സ്ത്രീകളില്‍ പുകവലി വ്യാപകമല്ലെങ്കിലും പുകവലിക്കുന്ന ഭര്‍ത്താവില്‍നിന്നുള്ള പുക ശ്വസിക്കേണ്ടിവരുന്നത് മാത്രം മതി ജനിതകവൈകല്യം, ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്കുറവ് തുടങ്ങിയവയ്ക്ക്.

ദിവസം 20 സിഗരറ്റ് വലിക്കുന്നവരില്‍ പുകവലിയില്ലാത്തവരേക്കാള്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത 20 ഇരട്ടിയാണ്. വലിക്കുന്ന സിഗരറ്റിന്റെ എണ്ണം കൂടുന്നപക്ഷം സാധ്യത മൂന്നുമടങ്ങാകും. ഇവരുടെ രക്തത്തിലെ കൊഴുപ്പ് വര്‍ധിക്കുകകൂടി ചെയ്താല്‍ ഹൃദയാഘാതത്തിനുള്ള സാധ്യത ആറ് ഇരട്ടിയാകും. പുകവലിയും കൊഴുപ്പ് വര്‍ധനയും രക്തസമ്മര്‍ദ്ദവും ചേര്‍ന്നാല്‍ ഹൃദ്രോഗ സാധ്യത 9 ഇരട്ടിയാകും. ഹാര്‍ട്ട് അറ്റാക്കിന് പ്രധാന കാരണമാണ് പുകവലി. പുകവലിക്കുന്ന ഒരാള്‍ക്ക് ജീവിതത്തിലെ 11 മിനുട്ടുകളാണ് നഷ്ടപ്പെടുന്നത്. ജീവിതകാലം മുഴുവന്‍ പുകവലിക്കുന്ന ഒരാള്‍ക്ക് ജീവിതത്തില്‍ നിന്ന് ആറരവര്‍ഷം നഷ്ടപ്പെടുന്നു.
ഉള്ളിലേക്ക് വലിച്ചെടുക്കപ്പെടുന്ന പുകയിലെ വിഷവസ്തുക്കള്‍ രക്തത്തിലെ പ്രാണവായുവും കൊളസ്‌ട്രോളും കുറയ്ക്കുന്നു. ധമനികള്‍ക്ക് പരുക്കേല്‍ക്കുന്ന വിധം രക്തം കട്ടിയാകാനുള്ള പ്രക്രിയയെ ഉദ്ദീപിപ്പിക്കുകയും ധമനികളുടെ ആന്തരികപാളികള്‍ക്ക് കട്ടികൂടി ദ്വാരം ചെറുതാക്കുകയും ചെയ്യും (അതിറോസ് ക്ലിറോസിസ്). സ്ഥിരമായ പുകവലി കൊഴുപ്പ് വര്‍ധിപ്പിക്കുകയും അത് രക്തത്തില്‍ പരല്‍ രൂപത്തില്‍ ധമനികളില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇതോടെ ധമനികളുടെ ദ്വാരം ചെറുതായി രക്തപ്രവാഹം ദുഷ്‌കരമാവും. ഹൃദയപേശികളിലേക്ക് പ്രാണവായുവും പോഷകങ്ങളും എത്തിച്ചുകൊടുക്കുന്ന സൂക്ഷ്മ ലോമികകളുടെ ദ്വാരം അടയുന്നതോടെ ഹാര്‍ട്ട്അറ്റാക്ക് ഉണ്ടാകുന്നു.


നിക്കോട്ടിന്‍
ഒരു സിഗരറ്റ് പുകയ്ക്കുമ്പോള്‍ ഒരു മില്ലിഗ്രാം നിക്കോട്ടിന്‍ ശരീരത്തിലെത്തും. ഇത് ദിവസം അമ്പത് മില്ലിഗ്രാമില്‍ കൂടിയാല്‍ ഹൃദയസ്പന്ദനം വേഗത്തിലാക്കുകയും അത് ഹൃദയാഘാത സാധ്യത കൂട്ടുകയും ചെയ്യുന്നു.

മദ്യപാനം
മദ്യപാനം രക്തസമ്മര്‍ദ്ദത്തിന്റെ തോത് വര്‍ധിപ്പിക്കും. മദ്യത്തിന്റെ ദഹനപ്രക്രിയ 90 ശതമാനവും കരളിലാണ്. മദ്യത്തിലെ വിഷാംശങ്ങള്‍ അടിഞ്ഞുകൂടി ലിവര്‍ സിറോസിസും മദ്യം ആമാശയത്തിനും കുടലിനും അള്‍സറും അര്‍ബുദവും ഉണ്ടാക്കുന്നു. മദ്യപാനം കൊണ്ടുള്ള ഹൃദയാഘാതങ്ങളില്‍ പ്രധാനം ഹൃദയപേശീരോഗമാണ്. പ്രധാനലക്ഷണം ഹൃദയപേശികളുടെ ബലക്ഷയമാണ്. ഇതുമൂലം ഹൃദയസങ്കോചശേഷി ക്ഷയിക്കുന്നു.
ഹൃദയത്തിലെ നാല് അറകളും തടിച്ചുവീര്‍ത്ത് വലുതാവുകയും ശ്വാസകോശങ്ങളില്‍ അമിതമായി ജലാംശം കെട്ടിക്കിടക്കുകയും ചെയ്യുന്നു.
ഇത് ശ്വാസംമുട്ടലുണ്ടാക്കുന്നു. മദ്യം കഴിക്കുന്നതോടെ അമിതമായി ആഹാരം കഴിക്കുകയും അത് കൊഴുപ്പ് കൂട്ടുകയും ചെയ്യുന്നു. മദ്യവും അമിതകലോറിയടങ്ങുന്ന ഭക്ഷണവും ദുര്‍മേദസ്സ്, പ്രഷര്‍, ഷുഗര്‍ തുടങ്ങിയവയുണ്ടാക്കുന്നു.

മാനസിക സംഘര്‍ഷം:

ഞെരുങ്ങുന്ന ഹൃദയം മാനസിക സംഘര്‍ഷം രണ്ടുതരത്തിലുണ്ടാക്കുന്നു. എല്ലാം കൃത്യമായി നടക്കണമെന്ന് വിചാരിക്കുന്നവരിലും ശാന്തതയോടെ കാര്യങ്ങളെ കാണുന്നവരിലും വ്യത്യസ്ത നിലയിലാണ് ബാധിക്കുക. ഒന്നിനും നിര്‍ബന്ധമില്ലാത്ത വര്‍ എന്ത് കിട്ടിയാലും സംതൃപ്തരാണ്. ദേഷ്യത്തോടെ വരുന്നവരോട് ശാന്തമായി പെരുമാറുന്നതാണ് രീതി. മറുവിഭാഗക്കാര്‍ക്ക് ഹൃദ്രോഗ സാധ്യത അഞ്ചിരട്ടി കൂടുതലാണ്.
കോപം, ദയ, നിരാശ, ഉല്‍ക്കണ്ഠ, അക്ഷമ തുടങ്ങിയ വികാരങ്ങള്‍ ജ്വലിക്കുമ്പോള്‍ ശാരീരിക പ്രവര്‍ത്തനത്തിന് വിചിത്രമായ മാറ്റമുണ്ടാകുന്നു. കോപത്താലുള്ള പൊട്ടിത്തെറി മൂലമോ വിട്ടുമാറാത്ത ഭയം കൊണ്ടോ ശ്വാസോച്ഛ്വാസവേഗം വര്‍ധിക്കുമ്പോള്‍ പല സുപ്രധാന ഹോര്‍മോണുകളുടെയും ഉല്‍പാദനം വര്‍ധിക്കുന്നു.
അഡ്രിനാലിന്‍, നോറഡ്രിനാലിന്‍, ഹിസ്റ്റമില്‍ എന്നീ ഓജദ്രവങ്ങള്‍ ഹൃദയമിടിപ്പ് കൂട്ടുകയും ധമനികള്‍ വികസിക്കുകയും ചെയ്യും. ഈ അവസരത്തില്‍ രക്തസമ്മര്‍ദ്ദം ചെറുതായി കുറഞ്ഞേക്കും. എന്നാല്‍ ഈ ഉത്തേജിതാവസ്ഥ തുടര്‍ന്നാല്‍ ആര്‍ട്ടറികള്‍ സങ്കോചിച്ച് രക്തസമ്മര്‍ദ്ദം കൂടും.
ഇതോടെ ഹൃദയഭിത്തിയിലേക്കുള്ള രക്തചംക്രമണം അപര്യാപ്തമാകുന്നു. സമ്മര്‍ദ്ദംമൂലം രക്താണുക്കള്‍ കട്ട പിടിക്കുന്നതിനാല്‍ രക്തപര്യയനം അവതാളത്തിലാവുന്നതോടെ ഹൃദയത്തിന്റെ സങ്കോചനശേഷി ക്ഷയിച്ച് ഹൃദയതാളം അലങ്കോലപ്പെടും.

ഷോക്ക്
മരണവാര്‍ത്ത പോലെ പെട്ടെന്നുള്ള സംഭവവികാസങ്ങള്‍ ഷോക്കിനു കാരണമാകാറുണ്ട്. ചിലര്‍ക്ക് ബോധം നഷ്ടപ്പെടുത്തുന്ന ഈ പ്രതിഭാസത്തെ'വാസോവേഗല്‍സിന്‍ കോപ്പ്' എന്ന് വിളിക്കുന്നു. ബോധശൃംഖലയില്‍ വേഗനാഡിയുടെ ഉദ്ദീപനത്താല്‍ ഹൃദയപ്രവര്‍ത്തനം മന്ദഗതിയിലാകുന്നതാണ് കാരണം.
മാനസിക പ്രശ്‌നങ്ങള്‍ ഉപബോധമനസ്സില്‍ കുമിഞ്ഞു കൂടുന്നത് ഉറങ്ങുമ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കും. കാത്സ്യവും ഫോസ്ഫറസും സെല്ലുകളില്‍ അടിഞ്ഞുകൂടുകയും രക്തത്തില്‍ ഈ ധാതുക്കള്‍ കുറയുകയും ചെയ്യുന്നു.
പരിസരബോധമില്ലായ്മ, ശ്രദ്ധക്കുറവ്, തലകറക്കം എന്നിവ അനുഭവപ്പെടുകയും ടെന്‍ഷനുണ്ടാകുമ്പോഴുള്ള അമ്ലസ്രവങ്ങളുടെ അമിതോത്പാദനം ആമാശയത്തില്‍ അള്‍സര്‍ ഉണ്ടാക്കുകയും വയറെരിച്ചിലും ദഹനക്കുറവും വിട്ടുമാറാത്ത തലവേദന, ആസ്ത്മ, ത്വക്ക് രോഗങ്ങള്‍, മാനസിക സംഘര്‍ഷം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago