അപേക്ഷകള്‍ അപ്രത്യക്ഷമായ കേസ്: ട്രിബ്യൂണല്‍ വിധി നാളെ
കുറ്റിപ്പുറം: യു.പി.എസ്.ടി, എല്‍.പി.എസ്.ടി അധ്യാപക തസ്തികയിലേക്ക് നല്കിയ ഓണ്‍ലൈന്‍ അപേക്ഷകള്‍ അപ്രത്യക്ഷമായ സംഭവത്തില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നടക്കുന്ന കേസില്‍ പി.എസ്.സി എതിര് സത്യവാങ് മൂലം സമര്‍പ്പിച്ചു. അന്തിമ വിധി പറയാനായി കേസ് നാളെ പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴാണ് എറണാകുളം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ പി.എസ്.സി മറുപടി സത്യവാങ്മൂലം നല്‍കിയത്. സംഭവത്തില്‍ ഐ.ടി വിദഗ്ധരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതിയുടെ മേല്‍നോട്ടത്തില്‍ രണ്ടു തവണ സര്‍വറും മറ്റും പരിശോധനയ്ക്ക് വിധേയമാക്കിയെന്നും പരാതിക്ക് അടിസ്ഥാനമായ കാരണങ്ങള്‍ കണ്ടെത്താനായില്ലെന്നും പി.എസ്.സി കോടതിയില്‍ നല്കിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. അതുകൊണ്ട് പരാതിക്കാരുടെ ഹരജികള്‍ തള്ളണമെന്നും പി.എസ്.സി ആവശ്യപ്പെട്ടു.
കേസില്‍ ഇരു കൂട്ടരുടെയും വാദം കേട്ട ട്രിബ്യൂണല്‍ വിധി പറയാനായി നാളെത്തേക്ക് മാറ്റി വെക്കുകയായിരുന്നു. തിരുവനന്തപുരം, എറണാകുളം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലുകളിലായി ഇരുനൂറിലധികം ഉദ്യോഗാര്‍ഥികളാണ് കേസില്‍ കക്ഷി ചേര്‍ന്നിട്ടുളളത്. ഓണ്‍ലൈന്‍ അപേക്ഷകള്‍ കാണാതായ സംഭവത്തില്‍ ഉദ്യോഗാര്‍ഥികള്‍ നല്കിയ പരാതികളില്‍ പി.എസ്.സിയില്‍ നിന്നും അനുകൂല നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."