അശരണരെ ഏറ്റെടുക്കാന്‍ പൊതുസമൂഹം തയാറാകണം: ഹൈദരലി തങ്ങള്‍
പട്ടിക്കാട്: സമൂഹത്തിലെ അശരണരെ ഏറ്റെടുക്കാന്‍ പൊതുസമൂഹം തയാറാകാണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ പറഞ്ഞു. പൂപ്പലം നൂരിയ്യ യതീംഖാന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗതികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുടെ നിലനില്‍പ്പ് അവഗണിക്കപ്പെട്ട് പോയേക്കാവുന്ന കുട്ടികളുടെ പുരോഗതിയില്‍ വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. യതീംഖാന സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന 'നിസ' വനിത കോളജ് പുതിയ കെട്ടിട ശിലാസ്ഥാപനവും ഹൈദരലി തങ്ങള്‍ നിര്‍വഹിച്ചു.
ഞായറാഴ്ച വൈകീട്ട് ഏഴിന് നടന്ന സമാപന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ടി.വി.എച്ച് യൂസഫ് അവര്‍ഡ് ദാനം നടത്തി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കുഞ്ഞാണി മുസ്‌ലിയാര്‍, പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, അഡ്വ. എം ഉമ്മര്‍ എം.എല്‍.എ, മുഹമ്മദലി ശിഹാബ് ഐ.എ.എസ്, നാലകത്ത് സൂപ്പി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സിബത്തുള്ള ഫൈസി കാരാകുര്‍ശ്ശി, സുലൈമാന്‍ ദാരിമി ഏലംകുളം, അഡ്വ. കെ.ടി ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."