ആഘോഷങ്ങളില്ലാതെ ഉമ്മന്‍ചാണ്ടി @77
തിരുവനന്തപുരം: ആഘോഷങ്ങളൊന്നുമില്ലാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 77 ാം ജന്മദിനം. കേക്ക് മുറിക്കല്‍ പോലുള്ള പരിപാടികള്‍ ഉമ്മന്‍ചാണ്ടിക്ക് പതിവില്ല. രാവിലെ ഉള്ളൂരില്‍ പള്ളിയില്‍ പോയി പ്രാര്‍ഥന. ശേഷം വീട്ടിലെത്തി കുടുംബസമേതം ഭക്ഷണം. ജന്മദിനത്തിലെ വിശേഷ പരിപാടികള്‍ അതിലൊതുക്കി. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഫോണില്‍ വിളിച്ചും വിഡിയോ കോളില്‍ കൂടിയുമായിരുന്നു കൂടുതല്‍ പേരും ആശംസകള്‍ നേര്‍ന്നത്. കുറച്ചുപേര്‍ രാവിലെ തന്നെ തിരുവനന്തപുരത്തെ 'പുതുപ്പള്ളി' വീട്ടിലേക്ക് കേക്കും സമ്മാനങ്ങളുമായെത്തി.
മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്ക് പേജിലൂടെയാണ് ഉമ്മന്‍ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് ആശംസ നേര്‍ന്നത്. നടന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ലഘുവിഡിയോയിലൂടെ ആശംസകള്‍ നേര്‍ന്നു. എന്നുമെന്നും ആയുരാരോഗ്യ സൗഖ്യങ്ങള്‍ ജഗദീശ്വരന് കനിഞ്ഞു നല്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. വൈകുന്നേരം അമേരിക്ക, കാനഡ, യൂറോപ്പ്, ഗള്‍ഫ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ മുപ്പതോളം മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഓണ്‍ലൈനില്‍ ആദരിക്കല്‍ ചടങ്ങ് നടത്തി. നിയമസഭയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ 77ാം ജന്മദിനവും എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."